Webdunia - Bharat's app for daily news and videos

Install App

2019 ഓഗസ്റ്റ് 5 മുതല്‍ ഷേവ് ചെയ്യുന്നില്ല, ഒമര്‍ അബ്‌ദുല്ലയെ ഇപ്പോള്‍ കണ്ടാല്‍ ഞെട്ടും !

ഗേളി ഇമ്മാനുവല്‍
വെള്ളി, 6 മാര്‍ച്ച് 2020 (16:31 IST)
ജമ്മു കശ്‌മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്‌ദുല്ലയുടെ ഒരു പുതിയ ഫോട്ടോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. നരച്ച താടി നീട്ടി വളര്‍ത്തി ഒരു മുറിയില്‍ ഡോക്‍ടര്‍ക്കൊപ്പം ഒമര്‍ അബ്‌ദുല്ല നില്‍ക്കുന്ന ഫോട്ടോയാണ് പുറത്തുവന്നത്. 
 
2019 ഓഗസ്റ്റ് അഞ്ചിന് ഭരണഘടനയുടെ വകുപ്പ് 370 ഒഴിവാക്കിയ അന്നുമുതല്‍ വീട്ടുതടങ്കലിലാണ് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്‌ദുല്ല. അന്നുമുതല്‍ അദ്ദേഹം ഷേവ് ചെയ്‌തിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.
 
വീട്ടുതടങ്കലിലായ ഒമറിന്‍റെ മൂന്നാമത്തെ ഫോട്ടോയാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. കഴിഞ്ഞ ഒക്‍ടോബറിലും ജനുവരിയിലും അദ്ദേഹത്തിന്‍റെ ഓരോ ഫോട്ടോകള്‍ പുറത്തുവന്നിരുന്നു. 
 
പ്രതിഷേധത്തിന്‍റെ ഭാഗമായാണ് ഒമര്‍ അബ്‌ദുല്ല ഷേവ് ചെയ്യാതിരിക്കുന്നതെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നത്. 
 
ഒമര്‍ അബ്‌ദുല്ലയുടെ പിതാവ് ഫറൂഖ് അബ്‌ദുല്ല, പി ഡി പി നേതാവ് മെഹ്‌ബൂബ മുഫ്‌തി എന്നിവരും വീട്ടുതടങ്കലിലാണ്. 

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴ; അഞ്ചുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

മോദി സർക്കാർ അധികാരത്തിലെത്തില്ല, ജാമ്യം കിട്ടിയ 21 ദിവസവും മോദിക്കെതിരെ പോരാട്ടം നടത്തുമെന്ന് കേജ്‌രിവാൾ

നരേന്ദ്രമോദി നടപ്പാക്കുന്നത് ഒരു നേതാവ് ഒരു രാജ്യം എന്ന പദ്ധതിയാണെന്ന് അരവിന്ദ് കെജ്രിവാള്‍

പിറന്നാളിന് പാർട്ടിക്കൊടി ഉയർത്താൻ വിജയ്, ആദ്യ സംസ്ഥാന സമ്മേളനം ജൂണിലെന്ന് സൂചന

ഡല്‍ഹിയില്‍ ശക്തമായ പൊടിക്കാറ്റ്; രണ്ടുപേര്‍ മരണപ്പെട്ടു

അടുത്ത ലേഖനം
Show comments