ആശ്രമത്തിലെത്തിയ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച ആള്‍ദൈവത്തിനെതിരെ കേസ്

ആശ്രമത്തിലെത്തിയ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതി; ആള്‍ദൈവത്തിനെതിരെ കേസ്

Webdunia
വ്യാഴം, 21 സെപ്‌റ്റംബര്‍ 2017 (12:29 IST)
പീഡനക്കേസില്‍ ഗുര്‍മീത് ജയിലിലായ സംഭവത്തിന് പിന്നാലെ ആള്‍ദൈവങ്ങളില്‍ പലരുടേയും മുഖംമൂടി അഴിഞ്ഞുവീഴുകയാണ്. തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നാരോപിച്ച് ചത്തീസ്ഗഡിലെ ബിലാസ്പൂരിലെ ആള്‍ദൈവമായ കൗശലേന്ദ്ര പ്രപനാചാര്യ പലാഹരി മഹാരാജിനെതിരെ പരാതിയുമായി യുവതി രംഗത്തെത്തിയിരിക്കുകയാണ്.
 
ആഗസ്റ്റ് 7 ന് രാജസ്ഥാനിലെ അല്‍വാറിലുള്ള ആശ്രമത്തില്‍വെച്ച് 70 കാരനായ സന്യാസി തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് 21 കാരിയായ യുവതി പരാതി. പരാതി നല്‍കിയതിന് പിന്നാലെ സ്വാമിയെ ചോദ്യം ചെയ്യാനായിവിളിപ്പിച്ചെങ്കിലും അസുഖത്തെ തുടര്‍ന്ന് അല്‍വാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ് അദ്ദേഹമെന്നാണ് അറിയിച്ചത്. ഡോക്ടര്‍മാരുടെ അനുമതിയോടെ ചോദ്യം ചെയ്യല്‍ ആരംഭിക്കുമെന്നും പൊലീസ് പറഞ്ഞു.
 
കുട്ടിയുടെ വീട്ടുകാര്‍ ബാബയുടെ വിശ്വാസികളായിരുന്നു. വീട്ടുകാരുടെ നിര്‍ബന്ധപ്രകാരമാണ് കുട്ടി സ്വാമിയെ കാണാന്‍ ആശ്രമത്തിലെത്തിയത്. എന്നാല്‍ ആശ്രമത്തില്‍വെച്ച് തനിക്കുണ്ടായ അനുഭവം വീട്ടുകാരോട് വെളിപ്പെടുത്തിയതിന് പിന്നാലെയാണ് കുടുംബം പരാതി നല്‍കിയതെന്ന് ബിലാസ്പൂര്‍ ഡിഎസ്പി അര്‍ച്ചന പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

മഴയ്ക്ക് ശമനമില്ല; തെക്കന്‍ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

Kerala Weather: ചക്രവാതചുഴി, വീണ്ടും മഴ; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വാഹനങ്ങളിലെ വ്ളോഗിംഗ്: പോലീസിന് കര്‍ശന നടപടിയെടുക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

ശബരിമലയിലെ തിരക്ക് നിയന്ത്രണം: ദിവസേനയുള്ള സ്‌പോട്ട് ബുക്കിംഗ് എണ്ണം നിശ്ചയിക്കാന്‍ പ്രത്യേക കമ്മിറ്റി രൂപീകരിച്ചു

കന്യാകുമാരി കടലിനും ഭൂമധ്യ രേഖക്ക് സമീപമുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ചക്രവാതച്ചുഴി; തെക്കന്‍ ജില്ലകളില്‍ തോരാ മഴ

അടുത്ത ലേഖനം
Show comments