Select Your Language

Notifications

webdunia
webdunia
webdunia
webdunia

യുവമാധ്യമ പ്രവര്‍ത്തകനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

യുവമാധ്യമ പ്രവര്‍ത്തകനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചു കൊലപ്പെടുത്തി

യുവമാധ്യമ പ്രവര്‍ത്തകനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി
അഗര്‍ത്തല , വ്യാഴം, 21 സെപ്‌റ്റംബര്‍ 2017 (09:17 IST)
ത്രിപുരയില്‍ യുവമാധ്യമ പ്രവര്‍ത്തകനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചു കൊലപ്പെടുത്തി. പ്രാദേശിക ടിവി ചാനലായ ദിന്‍രാതിന്റെ റിപ്പോര്‍ട്ടറായ ശന്തനു ഭൗമികിനെയാണ് കൊലപ്പെടുത്തിയത്.  മന്ദ്വായിയില്‍ ഇന്ദിരാഗാന്ധി പീപ്പിള്‍സ് ഫ്രണ്ട് ഓഫ് ത്രിപുര സംഘടനയുടെ റോഡ് ഉപരോധം നടക്കുന്നതിനിടെയാണ് ശന്തനുവിനെ തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് സൂപ്രണ്ട് അഭിജിത് സപ്തര്‍ഷി പറഞ്ഞു.
 
റോഡ് ഉപരോധം റിപ്പോര്‍ട്ട് ചെയ്യാനെത്തിയതായിരുന്നു ശന്തനു. ഗുരുതരമായി പരുക്കേറ്റ ശന്തനുവിനെ പിന്നീട് കണ്ടെത്തി അഗര്‍ത്തല മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം തുടങ്ങി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അത്യാകര്‍ഷക ഓഫറുകളുമായി ആമസോണ്‍; ഈ ദിവസങ്ങള്‍ ആഘോഷമാക്കൂ