Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദളിത് വിരുദ്ധ സര്‍ക്കാര്‍ ആണ് ഗുജറാത്തിലേതെന്ന് അരവിന്ദ് കെജ്‌രിവാള്‍

ദളിത് വിരുദ്ധ സര്‍ക്കാര്‍ ആണ് ഗുജറാത്തിലേതെന്ന് അരവിന്ദ് കെജ്‌രിവാള്‍

ദളിത്
ഊന , വെള്ളി, 22 ജൂലൈ 2016 (11:56 IST)
ഗുജറാത്തിലേത് ദളിത്‌ വിരുദ്ധ സര്‍ക്കാരാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ദളിത് വിഭാഗക്കാരെ മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് സംഘര്‍ഷമുണ്ടായ ഗുജറാത്തില്‍ സന്ദര്‍ശനം നടത്തവേ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുറ്റം ചെയ്തവരെ നിയമത്തിന് മുന്നിലെത്തിക്കാന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
 
ദളിത് വിഭാഗക്കാരെ സംസ്ഥാനത്തെ ബി ജെ പി സര്‍ക്കാര്‍ അടിച്ചമര്‍ത്തുകയാണ്. ഇതു പോലെയുള്ള സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കാന്‍ പാടില്ല. കുറ്റം ചെയ്തവരെ നിയമത്തിന് മുന്നിലെത്തിക്കാന്‍ കഴിയണമെന്നും കെജ്‌രിവാള്‍ പറഞ്ഞു.
 
പൊലീസിന്റെ അനാസ്ഥ സംഭവത്തില്‍ സര്‍ക്കാരിനും പങ്കുണ്ടെന്ന സൂചനയാണ് നല്കുന്നത്. അക്രമത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തി കെജ്‌രിവാള്‍ സന്ദര്‍ശിച്ചു. ചത്ത പശുവിന്റെ തോലുരിക്കുന്നതിനിടെ ചമാര്‍ വിഭാഗക്കാരെ കെട്ടിയിട്ട് തല്ലിയതിനെ തുടര്‍ന്നാണ് ഗുജറാത്തില്‍ പ്രക്ഷോഭം ആരംഭിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അഭിഭാഷകരുടെ അതിക്രമം: നാണംകെട്ട, നെറികെട്ട അഭിഭാഷകക്കൂട്ടത്തിൽ താനില്ല, പെണ്ണുകേസിലെ പ്രതിക്ക് കുടപിടിക്കാൻ തന്നെ കിട്ടില്ലെന്ന് അഭിഭാഷക