Webdunia - Bharat's app for daily news and videos

Install App

സുനന്ദ പുഷ്‌ക്കറിന്റെ മരണം: ശശി തരൂർ എംപിക്ക് മുൻകൂർ ജാമ്യം അനുവദിച്ചു, ഒരു ലക്ഷം രൂപ ജാമ്യത്തുക

സുനന്ദ പുഷ്‌ക്കറിന്റെ മരണം: ശശി തരൂർ എംപിക്ക് മുൻകൂർ ജാമ്യം അനുവദിച്ചു, ഒരു ലക്ഷം രൂപ ജാമ്യത്തുക

Webdunia
വ്യാഴം, 5 ജൂലൈ 2018 (11:27 IST)
സുനന്ദ പുഷ്കറിന്റെ ദുരൂഹ മരണം സംബന്ധിച്ച കേസുമായി ബന്ധപ്പെട്ട് ഭർത്താവും മുൻ കേന്ദ്രമന്ത്രിയുമായ ശശി തരൂറിർ എംപിക്ക് കോടതി മുൻകൂർ ജാമ്യം നൽകി. തരൂർ സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജിയിൽ പട്യാല ഹൗസിലെ പ്രത്യേക കോടതി ജഡ്ജി അരവിന്ദ് കുമാറാണ് ജാമ്യം അനുവദിച്ചത്. ബോണ്ടായി ഒരു ലക്ഷം രൂപ തരൂർ കെട്ടിവയ്‌ക്കും.
 
സുനന്ദ പുഷ്‌ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട് ഗാര്‍ഹിക പീഡനം, ആത്മഹത്യാ പ്രേരണ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തുകയും കോടതി സമന്‍സ് അയക്കുകയും ചെയ്ത സാഹചര്യത്തിലാണ് മുന്‍കൂര്‍ ജാമ്യം തേടി തരൂര്‍ കോടതിയെ സമീപിച്ചത്. അനുമതിയില്ലാതെ രാജ്യം വിട്ടുപോകരുതെന്നും സാക്ഷികളെ സ്വാധീനിക്കരുതെന്നും തെളിവ് നശിപ്പിക്കരുതെന്നും കോടതി പറഞ്ഞു. 
 
അതേസമയം, ജാമ്യാപേക്ഷയെ ഡൽഹി പൊലീസ് എതിർത്തു. ഉന്നതങ്ങളിൽ സ്വാധീനമുള്ള ശശി തരൂരിനു ജാമ്യം നൽകിയാൽ രാജ്യംവിട്ടുപോകാനുള്ള സാധ്യതയുണ്ടെന്നായിരുന്നു സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അതുൽ ശ്രീവാസ്തവ വാദിച്ചത്. വിദേശത്തേക്ക് ഉൾപ്പെടെ നിരന്തരം യാത്രചെയ്യുന്ന ശശി തരൂർ ഈ പഴുതുപയോഗിച്ചു രാജ്യം വിട്ടേക്കാം. ചില പ്രധാന സാക്ഷികൾ ഇപ്പോഴും തരൂരിനൊപ്പമാണു ജോലിചെയ്യുന്നതെന്നും ഇവരെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും പ്രോസിക്യൂട്ടർ പറഞ്ഞു.
 
2014 ജനുവരി 17 നാണ് ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ സുനന്ദ പുഷ്‌ക്കറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അല്‍പ്രാക്‌സ് ഗുളിക അമിതമായി കഴിച്ചതാണ് മരണ കാരണമെന്നായിരുന്നു പുറത്തുവന്ന വിവരങ്ങൾ‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ആരെങ്കിലും പുകഴ്ത്തിയാൽ മുഖ്യമന്ത്രിയാവില്ല, ചെന്നിത്തലയ്ക്കെതിരെ ഒളിയമ്പുമായി മുരളീധരൻ

കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ

വില 400 രൂപ, ഒന്നാം സമ്മാനം 20 കോടി: ക്രിസ്മസ് - പുതുവത്സര ബമ്പർ ടിക്കറ്റ് ചൂടപ്പം പോലെ വിറ്റഴിയുന്നു

യുവാവ് ആത്മഹത്യ ചെയ്തു. ആത്മഹത്യാ കുറിപ്പിൽ അദ്ധ്യാപികയായ ഭാര്യക്കെതിരെ പരാതി

ചൈനയിൽ പടർന്നുപിടിച്ച HMPV വൈറസ് എന്താണ്? ലക്ഷണങ്ങൾ എന്തൊക്കെ; അറിയേണ്ടതെല്ലാം

അടുത്ത ലേഖനം
Show comments