Select Your Language

Notifications

webdunia
webdunia
webdunia
webdunia

സിംഹമായാൽ പല്ല് കാണിച്ചെന്ന് വരും, ചിലപ്പോൾ കടിക്കുകയും ചെയ്യും: അശോകസ്ഠംഭവിവാദത്തെ പറ്റി അനുപം ഖേർ

anupam kher
, ബുധന്‍, 13 ജൂലൈ 2022 (19:25 IST)
പ്രധാനമന്ത്രി അനാച്ഛാദനം ചെയ്ത അശോകസ്തംഭം വിവാദമായതിന് പിന്നാലെ വിഷയത്തിൽ പ്രതികരണവുമായി ബോളിവുഡ് നടൻ അനുപം ഖേർ. സിംഹമായാൽ ചിലപ്പോൾ പല്ല് കാണിച്ചെന്ന് വരുമെന്നാണ് അനുപം ഖേറിൻ്റെ ട്വീറ്റ്.
 
സിംഹമായാൽ പല്ല് കാണിച്ചെന്ന് വരും. എല്ലാത്തിനും ഉപരി ഇത് സ്വതന്ത്രഭാരതത്തിൻ്റെ സിംഹമാണ്. ആവശ്യമെങ്കിൽ ഭാരതത്തിലെ സിംഹം കടിക്കുകയും ചെയ്യും എന്നാണ് അനുപം ഖേറിൻ്റെ ട്വീറ്റ്. സിംഹങ്ങളുടെ പല്ലുകൾ പുറത്തുകാണുന്ന വിധത്തിലാണ് പുതിയ പാർലമെൻ്റ് സമുച്ചയത്തിന് മുന്നിൽ സ്ഥാപിച്ച അശോകസ്തംഭത്തിൻ്റെ രൂപകൽപ്പന. വീര്യം തുളുമ്പുന്ന പുതിയ അശോകസ്തംഭത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് കേന്ദ്രത്തെ അനുകൂലിച്ച് അനുപം ഖേർ രംഗത്തെത്തിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Nothing Phone 1: കാത്തിരിപ്പിനൊടുവിൽ നത്തിങ് ഫോൺ പുറത്തിറങ്ങി, ഇന്ത്യയിൽ വില 32,999 രൂപ മുതൽ