Select Your Language

Notifications

webdunia
webdunia
webdunia
webdunia

പൗരത്വം തെളിയിക്കാൻ ജനന രേഖകൾ മതി, ആരെയും ബുദ്ധിമുട്ടിക്കില്ല, നിലപാട് മയപ്പെടുത്തി ആഭ്യന്തര മന്ത്രാലയം

പൗരത്വം തെളിയിക്കാൻ ജനന രേഖകൾ മതി, ആരെയും ബുദ്ധിമുട്ടിക്കില്ല, നിലപാട് മയപ്പെടുത്തി ആഭ്യന്തര മന്ത്രാലയം
, വെള്ളി, 20 ഡിസം‌ബര്‍ 2019 (20:45 IST)
ഡൽഹി: പൗരത്വം തെളിയിക്കുന്നതിന് ജനന രേഖകളും പരിഗണിക്കും എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. പൗരത്വ ഭേതഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങൾ സംഘർഷങ്ങളിലേക്ക് നീങ്ങുകയും പൊലീസ് നടപടിയിൽ ആളുകൾ കൊല്ലപ്പെടുകയും ചെയ്ത പശ്ചാത്തലത്തിലാണ് നിലപാട് വ്യക്തമാക്കി ആഭ്യന്തര മന്ത്രാലയം രംഗത്തെത്തിയത്.
 
പൗരത്വം തെളിയിക്കാൻ ജനനസ്ഥലം സമയം എന്നിവ തെളിയിക്കുന്ന രേഖകൾ മതിയാവുമെന്നും ഒരു പൗരനെ പോലും ഇതിന്റെ പേരിൽ ബുദ്ധിമുട്ടിക്കില്ല എന്നും ആഭ്യന്തര മന്ത്രാലയം വക്താവ് വ്യക്തമാക്കിയതായി വാർത്ത ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. പൗരന്മാർ പൂർവികരുടെ ജനന സർട്ടിഫിക്കറ്റുകളോ രേഖകളോ ഹാജരാക്കേണ്ടതില്ല. സ്വന്തമായി രേഖകൾ ഏതുമില്ലാത്ത നിരക്ഷരരായ സാധരണക്കാരുടെ കാര്യത്തിൽ സാക്ഷികളെയും പ്രാദേശിക തെളിവുകളും ഹാജരാക്കാൻ അധികൃതർ തയ്യാറവണം. 
 
പൗരത്വ ഭേതഗതി നിയമം ഇന്ത്യൻ പൗരന്മാരെ ഒരു തരത്തിലും ബാധിക്കില്ല. ഇക്കാര്യത്തിൽ മലേഷ്യൻ പ്രധാനമന്ത്രി നടത്തിയ പ്രസ്ഥാവന വാസ്തവ വിരുദ്ധമാണ്. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ പ്രതികരിക്കേണ്ടതില്ല എന്ന് മലേഷ്യൻ സർക്കാരിനെ അറിയിച്ചതായും ആഭ്യന്തര മന്ത്രാലയം പ്രതിനിധിധി പറഞ്ഞു. അതേസമയം നിയമത്തിനെതിരായ പ്രതിഷേധങ്ങളിൽ ഉത്തർ പ്രദേശിൽ അഞ്ച് പേർ മരിച്ചതായി ഉത്തർപ്രദേശ് അഡീഷണൽ ചീഫ് സെക്രട്ടറി വ്യക്തമാക്കി.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഡല്‍ഹിയില്‍ വീണ്ടും സംഘര്‍ഷം; ലാത്തിച്ചാര്‍ജ്ജ്, കല്ലേറ്, ജലപീരങ്കി