Select Your Language

Notifications

webdunia
webdunia
webdunia
webdunia

അലങ്കാര മത്സ്യമേഖലയിലും കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണം

അലങ്കാര മത്സ്യമേഖലയിലും കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണം

അലങ്കാര മത്സ്യമേഖലയിലും കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണം
ന്യൂ​ഡ​ൽ​ഹി , വെള്ളി, 9 ജൂണ്‍ 2017 (19:55 IST)
കശാപ്പിനായുള്ള കാലിവില്‍പ്പനയില്‍ നിയന്ത്രണം കൊണ്ടുവന്ന നരേന്ദ്ര മോദി സര്‍ക്കാര്‍ അ​ല​ങ്കാ​ര മ​ത്സ്യ​മേ​ഖ​ല​യി​ലും നി​യ​ന്ത്ര​ണം ഏര്‍പ്പെടുത്തി. അ​ല​ങ്കാ​ര മ​ത്സ്യ​വ​ള​ർ​ത്ത​ൽ, പ്രദര്‍ശനം, വി​പ​ണ​നം എ​ന്നി​വ​യ്ക്ക് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​ കേ​ന്ദ്ര വ​നം പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം ഉ​ത്ത​ര​വി​റ​ക്കി.

158 ഇ​നം മ​ത്സ്യ​ങ്ങ​ള്‍ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. അക്വേറിയങ്ങളില്‍ വളര്‍ത്തുന്ന ക്രൗണ്‍ ഫിഷ്, ബട്ടര്‍ഫ്‌ളൈ ഫിഷ്, എയ്ഞ്ചല്‍ ഫിഷ് തുടങ്ങിയവ നിരോധനത്തിന്റെ പട്ടികയില്‍ വരുന്നുണ്ട്.  

ഇത്തരത്തിലുള്ള മീനുകളെ പിടിക്കാനോ, ചില്ലുഭരണികളില്‍ സൂക്ഷിക്കാനോ മറ്റ് ജീവജാലങ്ങള്‍ക്കൊപ്പം പ്രദര്‍ശിപ്പിക്കാനോ പാടില്ല. മീനുകളെ പ്രദര്‍ശന മേളകളില്‍ പോലും കൊണ്ടുവരാന്‍ പാടില്ലെന്നും അത് കുറ്റകരമാണെന്നും ഉത്തരവില്‍ പറയുന്നു.

മീനുകളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും ശുചിത്വ പരിപാലത്തിനും വേണ്ടിയാണ് ഇത്തരത്തില്‍ ഒരു ഉത്തരവ് പുറപ്പെടുവിക്കുന്നതെന്നാണ് വനം പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കുന്നത്. അതേസമയം, വീ​ടു​ക​ളി​ൽ അ​ക്വേ​റി​യ​ങ്ങ​ൾ സൂ​ക്ഷി​ക്കു​ന്ന​ത് കു​റ്റ​ക​ര​മാ​ണെ​ന്നു സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നി​ല്ലെ​ങ്കി​ലും സ്ഫ​ടി​ക ഭ​ര​ണി​ക​ളി​ൽ സൂ​ക്ഷി​ക്കാ​ൻ പാ​ടി​ല്ലെ​ന്ന് നിര്‍ദേശിച്ചിട്ടുണ്ട്.

നിയമപ്രകാരം പ്ര​ദ​ർ​ശ​ന​ത്തി​നാ​യി അ​ക്വേ​റി​യ​ങ്ങ​ൾ സ്ഥാ​പി​ക്കാ​ൻ പാ​ടി​ല്ല. അ​ല​ങ്കാ​ര​മ​ത്സ്യ​ങ്ങ​ളെ വി​ൽ​ക്കു​ന്ന ക​ട​ക​ളി​ൽ മ​റ്റു ജീ​വ​ജാ​ല​ങ്ങ​ളെ വി​ൽ​ക്കാ​ൻ പാ​ടി​ല്ല. അ​ക്വേ​റി​യ​ങ്ങ​ൾ സ്ഥാ​പി​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ വെ​റ്റി​റ​ന​റി ഡോ​ക്ട​ർ​മാ​രെ​യും സ​ഹാ​യി​യെ​യും നി​യ​മി​ക്ക​ണ​മെ​ന്നും കേ​ന്ദ്ര​സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മോദിയുടെ നാട്ടില്‍ ക്രിസ്തുവിനെ പിശാചായ യേശു എന്ന് വിശേഷിപ്പിച്ച് പാഠപുസ്തകം