Select Your Language

Notifications

webdunia
webdunia
webdunia
webdunia

കേജ്‌രിവാള്‍ കുടുങ്ങുമോ? അധികാര ദുര്‍വിനിയോഗം നടത്തിയതായി റിപ്പോര്‍ട്ട്

അരവിന്ദ് കേജ്‌രിവാള്‍ അധികാര ദുര്‍വിനിയോഗം നടത്തിയതായി റിപ്പോര്‍ട്ട്

കേജ്‌രിവാള്‍ കുടുങ്ങുമോ? അധികാര ദുര്‍വിനിയോഗം നടത്തിയതായി റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി , വ്യാഴം, 6 ഏപ്രില്‍ 2017 (11:33 IST)
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ അധികാരം ദുര്‍വിനയോഗം ചെയ്യുന്നതായി ശുംഗ്ലു അധ്യക്ഷനായ മൂന്നംഗ കമ്മറ്റി റിപ്പോര്‍ട്ടുകള്‍. ആംആദ്മി പാര്‍ട്ടിക്ക് ഓഫീസ് നിര്‍മിക്കാന്‍ സ്ഥലം അനുവദിച്ചതും മന്ത്രി സത്യേന്ദ്ര ജെയ്‌ന്റെ മകളെ ആരോഗ്യ മിഷന്‍ ഡയറക്ടറായി നിയമിച്ചതുള്‍പ്പെടെയുള്ള ക്രമക്കേടുകള്‍ നടത്തിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
 
പാര്‍ട്ടിക്ക് ഓഫീസ് നിര്‍മിക്കാന്‍ സ്ഥലം അനുവദിച്ചതും ഡിസിഡബ്ലു ചെയര്‍പേഴ്‌സണ്‍ സ്വാതി മാലിവാളിന് വസതി അനുവദിച്ചതിനെയും റിപ്പോര്‍ട്ട് ചോദ്യം ചെയ്തു. ലെഫ്‌നനന്റ് ഗവര്‍ണറുടെ അനുമതിയില്ലാതെ കെജ്‌രിവാളിന്റെ സര്‍ക്കാര്‍ ഈ തീരുമാനങ്ങള്‍ എടുത്തതെന്നും ആരോപണങ്ങള്‍ ഉണ്ട്. ഇത് 100 പേജുകളുള്ള റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. 
 
കുടാതെ 2015ല്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ നല്‍കിയ നിര്‍ദേശ പ്രകാരം മന്ത്രിമാര്‍ ലെഫ്‌നനെന്റ് ഗവര്‍ണറുടെ അനുമതി വാങ്ങാതെ പല അനുമതികളും നല്‍കാന്‍ തുടങ്ങിയെന്നും റിപ്പോര്‍ട്ടിൽ പറയുന്നുണ്ട്.
അഴിമതി വിരുദ്ധ ബെഞ്ചിലെ ഉദ്യോഗസ്ഥരുടെ നിയമനങ്ങളും ഉദ്യോഗസ്ഥരുടെ സ്ഥലമാറ്റം സംബന്ധിച്ചും കൂടിയാലോചിക്കാതെ നടത്തിയ നിയമനങ്ങളും റിപ്പോര്‍ട്ടില്‍ ചോദ്യമായി ഉയര്‍ന്നിട്ടുണ്ട്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചങ്ക് തകർന്ന് ജൂഡ്; ആമിർ ഖാന് പകരം നിവിൻ പോളി, ബാലാവകാശ വീഡിയോ ആയിരുന്നു ലക്ഷ്യം, ഇനിയില്ല: ജൂഡ് ആന്റണി