Webdunia - Bharat's app for daily news and videos

Install App

ഭീ​ക​ര​ത​യെ നിര്‍വചിച്ച് താരം; ക​മ​ൽ​ഹാ​സ​ന് പി​ന്തു​ണ​യു​മാ​യി അരവിന്ദ് സ്വാമി രംഗത്ത്

ഭീ​ക​ര​ത​യെ നിര്‍വചിച്ച് താരം; ക​മ​ൽ​ഹാ​സ​ന് പി​ന്തു​ണ​യു​മാ​യി അരവിന്ദ് സ്വാമി രംഗത്ത്

Webdunia
ശനി, 4 നവം‌ബര്‍ 2017 (14:56 IST)
രാ​ജ്യ​ത്തു ഹി​ന്ദു ഭീ​ക​ര​ത​യു​ണ്ടെ​ന്നു പറഞ്ഞതിന്റെ പേരില്‍ ബിജെപിയുടെ ആക്ഷേപം നേരിടുന്ന
ന​ട​ൻ ക​മ​ൽ​ഹാ​സ​ന് പി​ന്തു​ണ​യു​മാ​യി അരവിന്ദ് സ്വാമി രംഗത്ത്. ഭീ​ക​ര​ത​യെ നിര്‍വചിച്ചായിരുന്നു അരവിന്ദസ്വാമി ട്വറ്ററിലൂടെ തന്റെ നയം വ്യക്തമാക്കിയത്.

“ഒരു വ്യക്തി നിയമത്തെ മറികടന്ന്, ആക്രമണത്തിലൂടെയും പ്രകോപനത്തിലൂടെയും രാഷ്ട്രീയമായും പൊതുജനത്തിന്റെ മേല്‍ തന്റെ താല്‍പര്യങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതാണ് ഭീകരവാദം”- എന്നായിരുന്നു അരവിന്ദ് സ്വാമിയുടെ ട്വീറ്റ്.

ക​മ​ൽ​ഹാ​സ​ന് പി​ന്തു​ണ​യു​മാ​യി ന​ട​നും സം​വി​ധാ​യ​ക​നു​മാ​യി പ്ര​കാ​ശ് രാ​ജ് വെള്ളിയാഴ്‌ച രംഗത്തു വന്നിരുന്നു. രാജ്യത്ത് നടക്കുന്ന സംഭവവികാസങ്ങള്‍ ചൂണ്ടിക്കാട്ടി ട്വി​റ്റ​റിലൂടെയാണ് അദ്ദേഹം തന്റെ നിലപാടറിയിച്ചത്.

രാജ്യത്ത് ഹിന്ദു തീവ്രവാദം ഇല്ലെന്ന് പറയാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കിയ കമല്‍ഹാസനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. മതവികാരം വൃണപ്പെടുത്തിയതിനാണ് കേസ്. ഇതിനു പിന്നാലെയാണ് കമലിന് പിന്തുണയുമായി പ്ര​കാ​ശ് രാ​ജും അരവിന്ദസ്വാമിയും രംഗത്തുവന്നത്.

“പശുക്കളെ കൊല്ലുന്നുവെന്ന് പറഞ്ഞ് മ​നു​ഷ്യ​രെ ത​ല്ലി​ക്കൊ​ല്ലു​ന്ന​തും നി​യ​മം കൈ​യി​ലെ​ടു​ക്കു​ന്ന​തും ഭീ​ക​ര​വാ​ദ​മ​ല്ല. രാജ്യത്ത് സ​ദാ​ചാ​ര​ത്തി​ന്‍റെ ചെറുപ്പക്കാരായ ദമ്പതികളെ ആക്രമിക്കുന്നത് ഭീ​ക​ര​വാ​ദ​മ​ല്ല. ചെറിയ കാര്യങ്ങള്‍ക്കു പോലും നിയമം കൈയിലെടുക്കുന്നത് ഭീ​ക​ര​വാ​ദ​മ​ല്ല. നിസാരമായ എതിര്‍ അഭിപ്രായങ്ങളെപ്പോലും നിശാബ്ദമാക്കാന്‍ ശ്രമിക്കുന്നത് ഭീ​ക​ര​വാ​ദ​മ​ല്ല. എ​ങ്കി​ൽ എ​ന്താ​ണ് ഭീ​ക​ര​വാ​ദം ” - എന്നും ട്വി​റ്റ​റിലൂടെ പ്ര​കാ​ശ് രാ​ജ് ചോദിച്ചിരുന്നു. ഇതാണ് ബിജെപിയെ ചൊടിപ്പിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

SSLC 2024 Result Live Updates: എസ്.എസ്.എല്‍.സി പരീക്ഷാഫലം വേഗത്തില്‍ അറിയാന്‍ ഈ ആപ്പ് ഉപയോഗിക്കൂ

നാളെ മൂന്നുമണിക്ക് എസ്എസ്എല്‍സി ഫലം, ഹയര്‍സെക്കന്ററി ഫലം മറ്റന്നാള്‍ പ്രഖ്യാപിക്കും

Summer Rain:വേനൽമഴ എല്ലാ ജില്ലകളിലേക്കും, സംസ്ഥാനത്ത് 5 ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

തുടര്‍ച്ചയായി അഞ്ചാംതവണയും റഷ്യന്‍ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് വ്‌ളാദിമിര്‍ പുടിന്‍; ചടങ്ങില്‍ നിന്ന് വിട്ടുനിന്ന് പാശ്ചാത്യരാജ്യങ്ങള്‍

സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ വെസ്റ്റ് നൈല്‍ പനി; ശ്രദ്ധിച്ചില്ലെങ്കില്‍ മരണത്തിനും സാധ്യത, അറിയേണ്ടതെല്ലാം

അടുത്ത ലേഖനം
Show comments