Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബിജെപിയുടെ വിരട്ടലില്‍ ഭയന്ന് പൊലീസ്; കമല്‍ഹാസനെതിരെ കേസെടുത്തു

ബിജെപിയുടെ വിരട്ടലില്‍ ഭയന്ന് പൊലീസ്; കമല്‍ഹാസനെതിരെ കേസെടുത്തു

ബിജെപിയുടെ വിരട്ടലില്‍ ഭയന്ന് പൊലീസ്; കമല്‍ഹാസനെതിരെ കേസെടുത്തു
ചെന്നൈ , വെള്ളി, 3 നവം‌ബര്‍ 2017 (18:06 IST)
രാജ്യത്ത് ഹിന്ദു തീവ്രവാദം ഇല്ലെന്ന് പറയാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കിയ നടന്‍ കമല്‍ഹാസനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. മതവികാരം വൃണപ്പെടുത്തിയതിനാണ് കേസ്. കേസ് ശനിയാഴ്‌ച കോടതി പരിഗണിക്കും.

മതവികാരം വൃണപ്പെടുത്തിയെന്ന് ആരോപിച്ചാണ് കമല്‍‌ഹാസനെതിരെ കേസ് എടുത്തിരിക്കുന്നത്.

അപകീര്‍ത്തികരവും മതവികാരം വ്രണപ്പെടുത്തുന്നതുമായ പ്രസ്താവന നട്ടതുന്നതിന് എതിരെയുള്ള ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ ചേര്‍ത്താണ് കമലിനെതിരെ കേസ് രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത്.

കമല്‍‌ഹാസനെതിരെ തമിഴ്നാട് ബിജെപി നേതൃത്വം അപകീർത്തി കേസ് കൊടുക്കുമെന്ന് ബിജെപി നേതാവ് വിനയ് കത്യാർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഒരു തെളിവും ഇല്ലാതെ നടത്തിയ പരാമർശത്തിൽ കമല്‍ മാപ്പ് പറയണമെന്നും അദ്ദേഹത്തിന്റെ മാനസിക നില തെറ്റിയിരിക്കുകയാണ് അതിനാല്‍ ചികിത്സ തേടണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ആര്‍ എസ് എസ് നേതാക്കളും കമലിനെതിരെ രംഗത്തുവന്നിരുന്നു.

യുവ തലമുറയില്‍ ജാതിയുടെയും മതത്തിന്റേയും പേരില്‍ വിദ്വേഷം കുത്തിവയ്ക്കാനുള്ള ശ്രമങ്ങളും രാജ്യത്ത് നടന്നുവരുന്നുണ്ടെന്നാണ് കമല്‍ഹാസന്‍ വ്യക്തമാക്കിയത് ഇതിനെതിരെയാണ് ബിജെപി രംഗത്തുവന്നത്.

“രാജ്യത്ത് ഹിന്ദു തീവ്രവാദം ഇല്ലെന്ന് പറയാന്‍ സാധിക്കില്ല. ഇത്തരത്തിലുള്ള ശക്തികളുടെ രാഷ്ട്രീയ വളര്‍ച്ച താല്‍ക്കാലികം മാത്രമാണ്. ഹിന്ദു തീവ്രവാദ ശക്തികളെ ചെറുത്തു തോല്‍പിക്കുന്നതില്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേരളമാണ് മാതൃക. ആദ്യ കാലങ്ങളില്‍ യുക്തികൊണ്ട് മറുപടി പറഞ്ഞിരുന്നവര്‍ ഇക്കാലത്ത് ആയുധങ്ങള്‍ കൊണ്ടാണ് പ്രതികരിക്കുന്നത്. എവിടെയാണ് ഹിന്ദു തീവ്രവാദി എന്ന ചോദ്യത്തിന് അവര്‍തന്നെ ഉത്തരം നല്‍കിയിരിക്കുകയാണ്. സിനിമാ താരങ്ങളെ പോലും ജാതിപറഞ്ഞ് അധിക്ഷേപിക്കുന്നതിലൂടെ എത്രമാത്രം വിഷമാണ് പ്രചരിപ്പിക്കുന്നതെന്ന് മനസിലാകും” - എന്നുമാണ് കമല്‍‌ഹാസന്‍ പറഞ്ഞത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പി ടി തോമസ് വീണ്ടും ബെന്നി ബെഹനാനെ വെട്ടുമോ? കെ‌പി‌സിസി അധ്യക്ഷനാകാന്‍ തൃക്കാക്കര എം‌എല്‍‌എയെന്ന് റിപ്പോര്‍ട്ട്