Select Your Language

Notifications

webdunia
webdunia
webdunia
Sunday, 13 April 2025
webdunia

സൈനിക സഹകരണം: കരസേനാ മേധാവി മേജര്‍ ജനറല്‍ മനോജ് മുകുന്ദ് നരവനെ അറബ് രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നു

Narwan

ശ്രീനു എസ്

, വെള്ളി, 4 ഡിസം‌ബര്‍ 2020 (13:32 IST)
സൈനിക സഹകരണം മെച്ചപ്പെടുത്താന്‍ കരസേനാ മേധാവി മേജര്‍ ജനറല്‍ മനോജ് മുകുന്ദ് നരവനെ അറബ് രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നു. സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളാണ് കരസേനാ മേധാവി അടുത്ത ആഴ്ച സന്ദര്‍ശിക്കുന്നത്. നേരത്തേ നരവനെയുടെ നേപ്പാള്‍ സന്ദര്‍ശനത്തിനു ശേഷം ഇന്ത്യ മെഡിക്കല്‍ ഉപകരണങ്ങള്‍ നേപ്പാളിന് കൈമാറിയിരുന്നു. 
 
ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് അന്ന് നേപ്പാള്‍ കരസേനാ മേധാവിയെ സ്വീകരിച്ചത്. നാലുദിവസത്തെ സന്ദര്‍ശനത്തിനാണ് അദ്ദേഹം ഇപ്പോള്‍ അറബ് രാജ്യങ്ങളില്‍ എത്തുന്നത്. സൈനിക മേധാവിമാരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

48 എംപി ക്വാഡ് ക്യാമറ, ഡ്യുവൽ സെഫി ഷൂട്ടർ, 33W ഫാസ്റ്റ് ചാർജിങ്; ഇൻഫിനിക്സ് സിറോ 8ഐ വിപണിയിൽ, വില വെറും 14,999 രൂപ