Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചാനല്‍ പൂട്ടിക്കുമോ ?; അര്‍ണാബുമായി ഏറ്റുമുട്ടാനൊരുങ്ങി സുബ്രഹ്മണ്യൻ സ്വാമി - കേന്ദ്രത്തിന് കത്തയച്ചു

അര്‍ണാബിന്റെ ചാനല്‍ പൂട്ടിക്കുമോ ?; സുബ്രഹ്മണ്യൻ സ്വാമി കേന്ദ്രത്തിന് കത്തയച്ചു

Arnab Goswami
ന്യൂഡൽഹി , ബുധന്‍, 25 ജനുവരി 2017 (17:23 IST)
ടൈംസ് നൗ ചാനലിന്‍റെ എഡിറ്റർ ഇൻ ചീഫ് ആയിരുന്ന അർണാബ് ഗോസ്വാമിയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന പുതിയ ചാനലിനെതിരെ ബിജെപി എംപി സുബ്രഹ്മണ്യൻ സ്വാമി രംഗത്ത്. 'റിപ്ലബ്ലിക്' എന്ന ചാനലിന്റെ പേരിനെ ചൊല്ലിയാണ് സ്വാമി കേന്ദ്ര സർക്കാരിനു കത്തയച്ചത്.

വ്യക്തികളുടെ സ്വകാര്യ അവശ്യത്തിനായി ചില പേരുകളും ചിഹ്‌നങ്ങളും ഉപയോഗിക്കാന്‍ പാടില്ലെന്നും, 'റിപ്ലബ്ലിക്' എന്ന പേര് രാജ്യവുമായി ബന്ധമുള്ളതുമാണെന്നാണ് കത്തില്‍ സ്വാമി ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

വിഷയത്തില്‍ ഉടനടി കേന്ദ്രം നടപടി സ്വീകരിച്ചില്ലെങ്കില്‍ നിയമപരമായി ഇതിനെ നേരിടാനാണ് താന്‍ ഒരുങ്ങുന്നതെന്നും രണ്ടു ദിവസത്തിനുള്ളിൽ അനുകൂല നടപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷയുണ്ടെന്നും സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേന്ദ്രബജറ്റ്: ആശങ്കകളുമായി അരുണ്‍ ജെയ്‌റ്റ്‌ലി