ജെയ്‌റ്റ്‌ലിയുടെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയില്‍; ജീവന്‍ നിലനിര്‍ത്തുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെ

Webdunia
ശനി, 17 ഓഗസ്റ്റ് 2019 (19:32 IST)
ഡല്‍ഹി എയിംസ് ആശുപത്രിയില്‍ കഴിയുന്ന മുതിര്‍ന്ന ബിജെപി നേതാവും മുൻ ധനമന്ത്രി അരുൺ ജെയ്‍റ്റ്ലിയുടെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയില്‍. പൂര്‍ണ്ണമായും വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നത്.

കഴിഞ്ഞ ദിവസങ്ങളിൽ ജെയ്‌റ്റ്‌ലിയുടെ ആരോഗ്യ നിലയിൽ പുരോഗതി കാണിച്ചെങ്കിലും വെള്ളിയാഴ്‌ച രാവിലെയോടെ സ്ഥിതി വഷളായി.

കാർഡിയോ ന്യുറോ വിഭാഗത്തിലെ വിദഗ്ധ ഡോക്ടർമാർ ജെയ്‌റ്റ്‌ലിയുടെ ആരോഗ്യ സ്ഥിതി നിരീക്ഷിക്കുകയാണ്. രണ്ടുവർഷമായി വൃക്കരോഗവുമായി ബന്ധപ്പെട്ട് ചികിത്സയിലാണ് അദ്ദേഹം.

കടുത്ത പ്രമേഹ രോഗിയായ ജെയ്‌റ്റ്‌ലി വർഷങ്ങൾക്ക് മുമ്പ് ഹൃദയ ശസ്ത്രക്രിയക്കും വിധേയനായിരുന്നു. ഈ വർഷം ആദ്യം അമേരിക്കയിൽ ശ്വാസകോശ കാന്‍‌സറിന് ശസ്ത്രക്രിയക്ക് വിധേയനായ അദ്ദേഹം തുടർ ചികിത്സയിലായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

സിനിമ നിര്‍ത്തിയപ്പോള്‍ വരുമാനം ഇല്ല; കേന്ദ്രമന്ത്രി സ്ഥാനം ഒഴിയാന്‍ ആഗ്രഹം പ്രകടിപ്പിച്ച് സുരേഷ് ഗോപി

രാത്രി 12:30ന് എന്തിന് പുറത്തുപോയി?, മെഡിക്കൽ വിദ്യാർഥിയുടെ റേപ്പ് കേസിൽ വിവാദ പരാമർശം നടത്തി മമതാ ബാനർജി

ഗാസയിലെ യുദ്ധം അവസാനിപ്പിച്ചു, ഇപ്പോള്‍ അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും തമ്മില്‍ യുദ്ധമാണെന്ന് കേള്‍ക്കുന്നു: ഡൊണാള്‍ഡ് ട്രംപ്

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഡ്രൈവര്‍ ജെയ്മോന്‍ ജോസഫിനെ പിന്തുണച്ചു യുഡിഎഫ്; കെഎസ്ആര്‍ടിസിയെ തകര്‍ക്കാന്‍ നോക്കുന്ന യൂണിയന് അഭിനന്ദനങ്ങളെന്ന് പരിഹസിച്ച് മന്ത്രി

കേരളത്തില്‍ ജനിതക വൈകല്യങ്ങളുള്ള നവജാതശിശുക്കളുടെ എണ്ണം വര്‍ദ്ധിക്കുന്നു, ഏറ്റവും കൂടുതല്‍ തിരുവനന്തപുരത്ത്

മൂക്കിന് പരിക്കേറ്റ ഷാഫി പറമ്പിലിനെ പരിഹസിക്കുന്ന പരസ്യം മില്‍മ പിന്‍വലിച്ചു

മഴയ്‌ക്കൊപ്പം ഇടിമിന്നലിനു സാധ്യത; ജാഗ്രത വേണം

ഈ ചതി വേണ്ടായിരുന്നു, ദീപാവലിക്ക് തൊട്ടുമുൻപ് ഐആർസിടിസി വെബ്സൈറ്റും ആപ്പും പ്രവർത്തനരഹിതമായി

അടുത്ത ലേഖനം
Show comments