Webdunia - Bharat's app for daily news and videos

Install App

അരുണാചൽ മുഖ്യമന്ത്രി രാജിവെച്ചു; വിശ്വാസവോട്ടെടുപ്പ് നടത്താൻ സാധ്യതയില്ല

പ്രേമ ബന്ധു പുതിയ നിയമസഭാ കക്ഷി

Webdunia
ശനി, 16 ജൂലൈ 2016 (09:17 IST)
അരുണാചൽ പ്രദേശിലെ മുഖ്യമന്ത്രി നബാം തൂക്കി രാജി വെച്ചു. അരുണാചലിൽ ഇന്ന് വിശ്വാസവോട്ടെടുപ്പ് നടക്കാനിരിക്കവെയാണ് നബാമിന്റെ അപ്രതീക്ഷിത തീരുമാനം. നബാമിന്റെ ഈ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ഇന്ന് നടത്താനിരുന്ന വിശ്വാസവോട്ടെടുപ്പ് ഉണ്ടാകാനിടയില്ല. പ്രേമ ഖണ്ഡു പുതിയ നിയമസഭാ കക്ഷി നേതാവാകുമെന്നാണ് ധാരണ. 
 
മുഖ്യമന്ത്രിയുടെ രാജിയുടെ പശ്ചാത്തലത്തിൽ ഗവർണറാണ് തീരുമാനമെടുക്കേണ്ടത്. പ്രേമ ഖണ്ഡുവിനെ അനുകൂലിക്കുന്ന റിപ്പോർട്ട് ഗവർണർ കേന്ദ്രത്തിന് നൽകുമോ എന്ന കാര്യത്തിൽ സംശയമാണ്. ഏതു തരത്തിലുള്ള റിപോർട്ട് ആയിരിക്കും ഗർണർ നൽകുകയെന്ന കാര്യത്തിൽ വ്യക്തതയില്ല.
 
പത്തു ദിവസത്തെ സാവകാശം നൽകണമെന്ന മുഖ്യമന്ത്രിയുടെ ആവശ്യത്തെ തള്ളിയായിരുന്നു ഗവർണർ വിശ്വാസവോട്ടെടുപ്പ് നടത്താൻ ഉത്തരവിട്ടത്. അറുപത് അംഗ അരുണാചല്‍ നിയമസഭയില്‍ കോണ്‍ഗ്രസിന് 15 അംഗങ്ങളാണ് നിലവില്‍ ഉള്ളത്. സുപ്രീംകോടതിയുടെ ഇടപെടലിനെത്തുടര്‍ന്ന്‌ ബുധനാഴ്ചയാണ് തുക്കിയുടെ നേതൃത്വത്തിലുള്ള കോണ്ഗ്രസ് മന്ത്രിസഭ അരുണാചലില്‍ വീണ്ടും അധികാരത്തിലേറിയത്. 

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ആണവനിലയം വേണം; കേരളത്തിന് പുറത്ത് സ്ഥാപിച്ചാല്‍ മതിയെന്ന് കേന്ദ്രത്തെ അറിയിച്ച് സംസ്ഥാനം

ബിജെപിയുടെ ക്രൈസ്തവ സ്‌നേഹം അഭിനയമാണെന്ന് സന്ദീപ് വാര്യര്‍

ഇനി പഴയ പരിപാടി നടക്കില്ല; ലൈഫ് പദ്ധതിയിലൂടെ ലഭിച്ച വീടുകള്‍ വില്‍ക്കുന്നതിനും കൈമാറ്റം ചെയ്യുന്നതിനുമുള്ള കാലാവധി ഉയര്‍ത്തി

പൂരം കലക്കല്‍ സിബിഐ അന്വേഷിക്കണം; എല്ലാം തിരുവമ്പാടിയുടെ മേല്‍വച്ചുകെട്ടാനുള്ള ഗൂഢശ്രമമാണെന്ന് തിരുവമ്പാടി ദേവസ്വം

അവധിക്കാലത്ത് ഗുരുവായൂരില്‍ വന്‍ തിരക്ക്; കഴിഞ്ഞ ദിവസത്തെ വരുമാനം ഒരു കോടിരൂപ

അടുത്ത ലേഖനം
Show comments