Webdunia - Bharat's app for daily news and videos

Install App

ആഡംബര കപ്പലിൽ ലഹരിപ്പാർട്ടി: ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെ എൻസി‌ബി ചോദ്യം ചെയ്യുന്നു

Webdunia
ഞായര്‍, 3 ഒക്‌ടോബര്‍ 2021 (10:47 IST)
മുംബൈ തീരത്ത് ആഡംബര കപ്പലിൽ മയക്കുമരുന്ന് പാർട്ടി നടത്തിയ സംഭവത്തിൽ ബോളിവുഡ് സൂപ്പർ താരം ഷാറൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെ നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) ചോദ്യം ചെയ്യുന്നു. സംഭവവുമായി ബന്ധപ്പെട്ട് ആര്യന്‍ ഖാനെതിരേ ഇതുവരെ കേസ് രജിസ്റ്റർ ചെയ്‌തിട്ടില്ല. 
 
ആര്യന്‍ ഖാന്റ ഫോണ്‍ പിടിച്ചടുത്തതായും ഇത് പരിശോധിച്ച് വരുന്നതായും നര്‍ക്കോട്ടിക്‌സ് ബ്യൂറോ ഉദ്യോഗസ്ഥര്‍ അറിച്ചു. ആര്യൻ ഖാനിന്റെ ഫോണിലെ ചാറ്റുകളും മറ്റും പരിശോധിച്ചുകൊണ്ടിരിക്കുകയാണ്.പാര്‍ട്ടിയില്‍ പങ്കെടുക്കാനായി ഡല്‍ഹിയില്‍ നിന്ന് എത്തിയ മൂന്ന് പെണ്‍കുട്ടികളും നര്‍ക്കോട്ടിക്‌സ് ബ്യൂറോയുടെ കസ്റ്റഡിയിലുണ്ട്. പ്രമുഖ വ്യവസായിയുടെ മകൾ അടക്കമുള്ളവരാണിതെന്നാണ് പുറത്തുവരുന്നത്.
 
കോര്‍ഡിലിയ ക്രൂയിസ് ആഡംബര കപ്പലില്‍ എന്‍സിബി സംഘം നടത്തിയ റെയ്ഡിൽ കൊക്കെയ്ന്‍, ഹാഷിഷ്, എംഡിഎംഎ അടക്കമുള്ള നിരോധിത മയക്കുമരുന്നുകള്‍ പിടിച്ചെടുത്തിരുന്നു.സമീര്‍ വാങ്കഡെയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ശനിയാഴ്ച യാത്രക്കാരുടെ വേഷത്തിലാണ് കപ്പലിലെത്തിയത്. കപ്പൽ മുംബൈ  നടുക്കടലിൽ എത്തിയതോടെയാണ് ലഹരിപാർട്ടി ആരംഭിച്ചത്. ഇതോടെ ഈ എന്‍സിബി ഉദ്യോഗസ്ഥര്‍ ഉടന്‍ നടപടി ആരംഭിക്കുകയും ചെയ്തു. പാര്‍ട്ടിക്കിടെ പരസ്യമായി മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ ഉള്‍പ്പെടെയാണ് എന്‍സിബി അറസ്റ്റ് ചെയ്‌‌തത്.
 
ഒക്ടോബര്‍ 2 മുതല്‍ നാല് വരൊണ് കപ്പലില്‍ പാര്‍ട്ടി നടത്താന്‍ നിശ്ചയിച്ചിരുന്നത്. സംഗീത പരിപാടി എന്ന നിലയിലാണ് ഇത് സംഘടിപ്പിച്ചത്. പരിപാടിയുടെ നൂറോളം ടിക്കറ്റുകൾ വിറ്റുപോയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

എകെജി സെന്റർ മുൻ ജീവനക്കാരനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.

16 വയസിന് താഴെയുള്ള കുട്ടികൾ സാമൂഹിക മാധ്യമങ്ങൾ ഉപയോഗിക്കുന്നത് നിരോധിച്ച് ഓസ്ട്രേലിയ

യൂട്യൂബർ തൊപ്പിയുടെ താമസസ്ഥലത്ത് നിന്നും സിന്തറ്റിക് ഡ്രഗ്സ് പിടികൂടി, തൊപ്പിയും സുഹൃത്തുക്കളായ 3 യുവതികളും ഒളിവിൽ

'ശ്രദ്ധിക്കണം'; ഡൊണാള്‍ഡ് ട്രംപ് സുരക്ഷിതനല്ലെന്ന് പുടിന്‍

ശബരിമലയില്‍ തിരക്ക് വര്‍ധിക്കുന്നു; അയ്യപ്പഭക്തന്മാരെ 'ഹാപ്പി'യാക്കി പൊലീസ്

അടുത്ത ലേഖനം
Show comments