Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിച്ചില്ലെങ്കില്‍ ജലസമാധി അടയും: ജലസമാധിക്കുള്ള ഒരുക്കങ്ങളുമായി പ്രസിദ്ധ സന്യാസി

Hindu Rashtra

സിആര്‍ രവിചന്ദ്രന്‍

, ശനി, 2 ഒക്‌ടോബര്‍ 2021 (16:26 IST)
ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിച്ചില്ലെങ്കില്‍ ജലസമാധി അടയുമെന്ന് പ്രസിദ്ധ സന്യാസി ജഗത്ഗുരു പരമഹംസ് ആചാര്യ മഹാരാജ്. ഗാന്ധിജയന്തിയായ ഇന്ന് പ്രഖ്യാപനം വേണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്. അതേസമയം സരയു നദിയില്‍ ജലസമാധിക്കുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. കൂടാതെ രാജ്യത്തെ മറ്റുമതക്കാരുടെ പൗരത്വം റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 
 
അതേസമയം ഇദ്ദേഹത്തെ വീട്ടുതടങ്കലിലാക്കിയതായി പൊലീസ് പറഞ്ഞു. പുറത്തിറങ്ങാന്‍ അനുവദിക്കില്ലെന്നും പൊലീസ് വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കുവൈത്തില്‍ മലയാളി നേഴ്‌സ് ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍