Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദളിത് പ്രക്ഷോഭനേതാവ് ജിഗ്നേഷ് മേവാനിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു; കസ്റ്റഡിയില്‍ എടുത്തത് മോഡി ഗുജറാത്തില്‍ എത്തുന്നത് കണക്കിലെടുത്ത്

മോഡി ഗുജറാത്തില്‍ എത്തുന്നതിന് മുന്നോടിയായി ജിഗ്നേഷ് മേവാനിയെ കസ്റ്റഡിയിലെടുത്തു

ജിഗ്നേഷ്മേവാനി
അഹമ്മദാബാദ് , ശനി, 17 സെപ്‌റ്റംബര്‍ 2016 (08:40 IST)
ദളിത് സമരനായകന്‍ ജിഗ്നേഷ് മേവാനിയെ ഗുജറാത്ത് പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പിറന്നാള്‍ ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ഗുജറാത്തില്‍ എത്തുന്നതിന് മുന്നോടിയായാണ് ജിഗ്നേഷിനെ കസ്റ്റഡിയില്‍ എടുത്തത്. ഡല്‍ഹിയില്‍ നിന്ന് അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായി പട്ടേല്‍ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് ജിഗ്നേഷിനെ കസ്റ്റഡിയില്‍ എടുത്തത്.
 
ചോദ്യം ചെയ്യലിനു ശേഷം വിട്ടയയ്ക്കുമെന്നും അറസ്റ്റിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പറയാന്‍ കഴിയില്ലെന്നും ഡെപ്യൂട്ടി കമ്മീഷണര്‍ പ്രതികരിച്ചു. ക്രൈംബ്രാഞ്ച് ഡെപ്യൂട്ടി കമ്മീഷണര്‍ ദീപന്‍ ബര്‍ദന്റെ നേതൃത്വത്തില്‍ ആയിരുന്നു അറസ്റ്റ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജിഷ കൊലക്കേസില്‍ ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും