Select Your Language

Notifications

webdunia
webdunia
webdunia
webdunia

അസാനി ചുഴലിക്കാറ്റ് ഇന്ത്യന്‍ തീരത്തേക്ക്; ആന്ധ്രയില്‍ റെഡ് മെസേജ്, മഴ കനക്കും

Asani Cyclone Andhra Coastal areas Red Alert
, ചൊവ്വ, 10 മെയ് 2022 (16:18 IST)
അസാനി ചുഴലിക്കാറ്റ് ഇന്ത്യന്‍ തീരം തൊടുന്നു. ആന്ധ്രാ തീരത്ത് റെഡ് മെസേജ് പുറപ്പെടുവിച്ചു. ചുഴലിക്കാറ്റ് തീരം തൊടുന്നതിന്റെ ഭാഗമായി ശക്തമായ മഴയും കാറ്റും കടല്‍ ക്ഷോഭവും ഉണ്ടായേക്കാം. ഒഡീഷ തീരത്തും മുന്നറിയിപ്പ്. കേരളത്തില്‍ അസാനി ചുഴലിക്കാറ്റിന്റെ സ്വാധീനത്താല്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. 
 
അടുത്ത മൂന്ന് മണിക്കൂറില്‍  കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, പത്തനംതിട്ട, ഇടുക്കി, കോഴിക്കോട് എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കീ.മി. വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്തെ ഹോട്ടലുകളെ ഗുണനിലവാരമനുസരിച്ച് തരംതിരിക്കുമെന്ന് ആരോഗ്യമന്ത്രി