അസാനി ചുഴലിക്കാറ്റിനെ തുടര്‍ന്ന് ആന്ധ്രാപ്രദേശിലെ അഞ്ചുജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മണിക്കൂറില്‍ 95 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റുവീശാന്‍ സാധ്യതയുണ്ടെന്നും അറിയിച്ചിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയേയും നാവിക സേനയേയും ദുരന്ത സാധ്യതാ പ്രദേശങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്.
അതേസമയം അസാനി ചുഴലിക്കാറ്റിനെ തുടര്‍ന്ന് വിമാനസര്‍വീസുകളും ട്രെയിന്‍ സര്‍വീസുകളും വെട്ടിച്ചുരുക്കി. വിശാഖപട്ടണം, വിജയവാഡ വിമാനത്താവളങ്ങളിലെ സര്‍വീസുകളാണ് വെട്ടിച്ചുരുക്കിയത്. അതേസമയം വിശാഖപട്ടണം വഴിയുള്ള നിരവധി ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തലാക്കുകയും ചെയ്തിട്ടുണ്ട്. ആന്ധ്രയുടെ തീരമേഖലയില്‍ ശക്തമായ മഴയാണ് ലഭിച്ചത്. കൂടാതെ അഞ്ചുജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.