Webdunia - Bharat's app for daily news and videos

Install App

ആസിഫയുടെ നീതിയ്ക്കായി രാജ്യം ഒന്നിച്ചപ്പോള്‍ സര്‍ക്കാര്‍ ഉണര്‍ന്നു; ബിജെപിയെ മാറ്റിനിര്‍ത്തി മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി യോഗം വിളിച്ചു

ആസിഫയ്ക്ക് നീതി ലഭിക്കണമെന്ന് മുഖ്യമന്ത്രി

Webdunia
വെള്ളി, 13 ഏപ്രില്‍ 2018 (08:18 IST)
കശ്മീരിലെ കത്തുവയില്‍ എട്ടു വയസുകാരിയെ പൊലീസ് അടങ്ങുന്ന സംഘം ഏഴ് ദിവത്തോളം കൂട്ടബലാത്സംഗം ചെയ്ത് പീഡിപ്പിച്ച് കൊലപ്പെടുത്തി മൃതദേഹം വനത്തില്‍ തള്ളിയ സംഭവത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാവുകയാണ്. 
 
ഇതേതുടര്‍ന്ന് ജമ്മുകശ്മീരിലെ ഭരണകക്ഷിയായ പിഡിപി പ്രത്യേക യോഗം വിളിച്ചു. മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയാണ് യോഗം വളിച്ചിരിക്കുന്നത്. മന്ത്രിമാര്‍, എംഎല്‍എമാര്‍, മുതിര്‍ന്ന നേതാക്കള്‍ എന്നിവരാണ് ശനിയാഴ്ച നടക്കുന്ന യോഗത്തില്‍ പങ്കെടുക്കുക. 
 
ഇന്ന് യോഗം ചേരുന്ന അറിയിപ്പ് ലഭിച്ചുവെന്നും എന്നാല്‍ അജണ്ട എന്താണെന്ന് വ്യക്തമായിട്ടില്ലെന്ന് പിഡിപി എംഎല്‍എമാര്‍ വ്യക്തമാക്കി. അതേസമയം, യോഗത്തിലേക്ക് ബിജെപിക്ക് ക്ഷണമില്ല. കത്തുവ ബലാത്സംഗത്തെ തുടര്‍ന്ന് കുട്ടി മരിച്ചതിനെ തുടര്‍ന്നുള്ള സംസ്ഥാനത്തെ അന്തരീക്ഷവുംഘടകകക്ഷിയായ ബിജെപിയുടെ പങ്കുമാണ് ചര്‍ച്ചയാവുക എന്നാണ് സൂചന.  
 
കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് നീതി ലഭ്യമാവണമെന്ന് മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി നേരത്തെ പറഞ്ഞിരുന്നു. അതേസമയം, പ്രതിഷേധത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഇന്ന് അര്‍ധരാത്രി ഇന്ത്യഗേറ്റിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

അറിയിപ്പ്: കോട്ടയം ജില്ലയിലെ മലയോര മേഖലയില്‍ രാത്രിയാത്രാ നിരോധനം

കുട്ടികളിലും കുഴഞ്ഞുവീണ് മരണം പതിവാകുന്നു; കാസര്‍കോട് നൃത്തപരിശീലനത്തിനിടെ 13കാരി കുഴഞ്ഞുവീണ് മരിച്ചു

ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയിസിയുടെ മരണം: പ്രധാനമന്ത്രി അനുശോചിച്ചു

Akshay Kumar: പൗരത്വം നേടിയതിന് ശേഷം ഇന്ത്യയിലെ തന്റെ ആദ്യ വോട്ട് രേഖപ്പെടുത്തി അക്ഷയ് കുമാര്‍

Gold Price Kerala: പൊന്ന് മിന്നില്ല, ഇനി പൊള്ളും, പവൻ വില 55,000 കടന്ന് മുന്നോട്ട്

അടുത്ത ലേഖനം
Show comments