Asna Cyclone Updates: 'അസ്‌ന' ചുഴലിക്കാറ്റ് ഇന്ത്യന്‍ തീരത്തുനിന്ന് അകന്നുമാറുന്നു; കേരളത്തില്‍ മഴ തുടരും
നാളെ രാവിലെ വരെ ചുഴലിക്കാറ്റായി തുടരുന്ന അസ്‌ന തുടര്‍ന്നു തീവ്ര ന്യൂനമര്‍ദ്ദമായി ശക്തി കുറഞ്ഞു ഒമാന്‍ തീരത്തേക്ക് നീങ്ങാന്‍ സാധ്യത
Asna Cyclone 2024: വടക്കു കിഴക്കന്‍ അറബിക്കടലില്‍ സ്ഥിതി ചെയ്തിരുന്ന 'അസ്‌ന' ചുഴലിക്കാറ്റ് ഇന്ത്യന്‍ തീരത്തുനിന്ന് അകന്നുമാറുന്നു. പടിഞ്ഞാറ് - വടക്കു പടിഞ്ഞാറ് ദിശയിലാണ് കാറ്റിന്റെ സഞ്ചാരം. അടുത്ത 24 മണിക്കൂറിനുള്ളില്‍ പൂര്‍ണമായും ഇന്ത്യന്‍ തീരത്തുനിന്നും അകന്നുമാറും. സൗരാഷ്ട്ര - കച്ച് മേഖലകളില്‍ ശക്തമായ മഴ തുടരാന്‍ സാധ്യതയുണ്ട്.
നാളെ രാവിലെ വരെ ചുഴലിക്കാറ്റായി തുടരുന്ന അസ്‌ന തുടര്‍ന്നു തീവ്ര ന്യൂനമര്‍ദ്ദമായി ശക്തി കുറഞ്ഞു ഒമാന്‍ തീരത്തേക്ക് നീങ്ങാന്‍ സാധ്യത. ബംഗാള്‍ ഉള്‍ക്കടല്‍ ന്യുനമര്‍ദ്ദം തീവ്ര ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിച്ചു. ഇന്ന് അര്‍ധരാത്രിയോടെ വിശാഖപട്ടണത്തിനും ഗോപാല്‍പ്പൂരിനും ഇടയില്‍ കലിംഗപട്ടണത്തിന് സമീപം കരയില്‍ പ്രവേശിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കേരള തീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെ ന്യൂനമര്‍ദ്ദ പാത്തി സ്ഥിതിചെയ്യുന്നു. കേരളത്തില്‍ അടുത്ത 1-2 ദിവസങ്ങളില്‍ നിലവിലെ മഴ തുടരാന്‍ സാധ്യത.
കഴിഞ്ഞ 133 വര്‍ഷത്തിനിടയില്‍ ഓഗസ്റ്റ് മാസത്തില്‍ അറബിക്കടലില്‍ രൂപപ്പെട്ടത് ആകെ അഞ്ച് ചുഴലിക്കാറ്റുകള്‍. അസ്‌നയ്ക്കു മുന്‍പ് അവസാനമായി ഓഗസ്റ്റ് മാസത്തില്‍ രൂപപ്പെട്ട ചുഴലിക്കാറ്റ് 1976 ല്‍ ആണ്. 48 വര്‍ഷങ്ങള്‍ക്കു ശേഷമാണ് സമാന രീതിയില്‍ ഒരു ചുഴലിക്കാറ്റ് അറബിക്കടലില്‍ രൂപം പ്രാപിക്കുന്നത്. കേന്ദ്ര കാലാവസ്ഥ വകുപ്പ് ചുഴലിക്കാറ്റിനു പേരിടാന്‍ തുടങ്ങിയതിനു ശേഷം ഓഗസ്റ്റ് മാസത്തില്‍ ആദ്യമായി പേരിടുന്ന ചുഴലിക്കാറ്റ് ആണ് 'അസ്‌ന'. പാക്കിസ്ഥാനാണ് 'അസ്‌ന' എന്ന പേര് നല്‍കിയിരിക്കുന്നത്.