Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രണയം തെളിയിക്കാൻ കാമുകൻ്റെ എച്ച്ഐവി രക്തം സ്വയം കുത്തിവെച്ച് പെൺകുട്ടി

പ്രണയം തെളിയിക്കാൻ കാമുകൻ്റെ എച്ച്ഐവി രക്തം സ്വയം കുത്തിവെച്ച് പെൺകുട്ടി
, ചൊവ്വ, 9 ഓഗസ്റ്റ് 2022 (20:12 IST)
പ്രണയത്തിന് പ്രായമില്ല, മതമില്ല എന്നും പ്രണയത്തിന് വേണ്ടി ആളുകൾ ഏതറ്റം വരെ പോകുമെന്നും തെളിയിക്കുന്ന പല സംഭവങ്ങളും ലോകത്ത് നടന്നിട്ടുണ്ട്. പലപ്പോഴും പ്രണയം തെളിയിക്കാൻ ബുദ്ധിശൂന്യമായ പ്രവർത്തികൾ ചെയ്യുന്നവരും കുറവല്ല. ഇതിനുള്ള ഒടുവിലെ ഉദാഹരണമാണ് അസമിൽ നിന്നും പുറത്തുവരുന്നത്.
 
പ്രണയം തെളിയിക്കാനായി എച്ച്ഐവി ബാധിതനായ കാമുകൻ്റെ രക്തം ശരീരത്തിലേക്ക് കുത്തിവെച്ചിരിക്കുകയാണ് അസമിൽ നിന്നുള്ള പെൺകുട്ടി. അസമിലെ സുൽകുച്ചി ജില്ലയിലാണ് സംഭവം.ഹാജോയിലെ സത്തോളയിൽ നിന്നുള്ള യുവാവ് ഫേസ്ബുക്ക് വഴിയാണ് 15 കാരിയെ പരിചയപ്പെടുന്നത്. വെറും 2 വർഷം കൊണ്ട് ഇവരുടെ ബന്ധം ദൃഡമായി. ഇവർ പലതവണ ഒളിച്ചോടിയെങ്കിലും മാതാപിതാക്കൾ ഇവരെ തിരികെ കൊണ്ടുവരികയായിരുന്നു.
 
എന്നാൽ ഇത്തവണ തൻ്റെ പ്രണയം തെളിയിക്കാനായി പെൺകുട്ടി കാമുകൻ്റെ രക്തം സിറിഞ്ച് ഉപയോഗിച്ച് സ്വന്തം ശരീരത്തിൽ കുത്തിവെയ്ക്കുകയായിരുന്നു. പെൺകുട്ടി ഇപ്പോൾ നിരീക്ഷണത്തിലാണ്. സംഭവത്തിൽ കാമുകനെ പോലീസ് അറസ്റ്റ് ചെയ്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എച്ച്‌ഐവി പോസിറ്റീവായ കാമുകന്റെ രക്തം പ്രണയം തെളിയിക്കാന്‍ 15കാരി സ്വന്തം ശരീരത്തില്‍ കുത്തിവെച്ചു