Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ വരുന്നത് മുന്‍ ജന്‍മത്തില്‍ നാം ചെയ്ത തെറ്റുകള്‍ കൊണ്ട്’; ആരോഗ്യമന്ത്രിയുടെ പുതിയ കണ്ടുപിടുത്തം ഇതോ?

ആരോഗ്യമന്ത്രിയുടെ കാഴ്ചപാടുകള്‍ കൊള്ളാം !; ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ വരുന്നത് മുന്‍ ജന്‍മത്തില്‍ നാം ചെയ്ത തെറ്റുകള്‍ കൊണ്ട്

‘ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ വരുന്നത് മുന്‍ ജന്‍മത്തില്‍ നാം ചെയ്ത തെറ്റുകള്‍ കൊണ്ട്’; ആരോഗ്യമന്ത്രിയുടെ പുതിയ കണ്ടുപിടുത്തം ഇതോ?
, വ്യാഴം, 23 നവം‌ബര്‍ 2017 (10:14 IST)
അര്‍ബുദം പോലെ മരണകാരണമായേക്കാവുന്ന രോഗങ്ങള്‍ക്കു കാരണം ഓരോരുത്തരുടെയും മുന്‍കാല തെറ്റുകളാണെന്ന വിവാദ പ്രസ്താവനയുമായി അസം ആരോഗ്യമന്ത്രി ഹിമാന്ത ബിശ്വശര്‍മ രംഗത്ത്. ബിശ്വശര്‍മയുടെ പ്രസ്താനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഷ്ട്രീയ നേതാക്കളും അര്‍ബുദ രോഗികളും ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തി. 
 
ചിലര്‍ ചെറുപ്രായത്തില്‍ തന്നെ അപകടങ്ങളില്‍ മരിക്കുന്നതും ചിലര്‍ക്ക് ചെറുപ്രായത്തില്‍തന്നെ അര്‍ബുദം പോലുള്ള അസുഖങ്ങള്‍ വരുന്നതും നാം കാണാറുണ്ട്. ഇതേക്കുറിച്ച് വിശദമായി പഠിച്ചാല്‍ ഇതു ദൈവീക നീതിയാണെന്നു നമുക്കു ബോധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.
 
ഈ ജന്‍മത്തിലോ മുന്‍ ജന്‍മത്തിലോ നാം ചില തെറ്റുകള്‍ വരുത്തിയിരിക്കാം. അല്ലെങ്കില്‍ നമ്മുടെ പൂര്‍വികരാകും തെറ്റു ചെയ്തത്. അതിന് ചെറുപ്പക്കാരായ നാമും ചില സഹനങ്ങള്‍ ഏറ്റെടുക്കേണ്ടി വരുമെന്നും ഇതേക്കുറിച്ച് ഭഗവത് ഗീതയിലും ബൈബിളിലും പരാമര്‍ശങ്ങളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചെയ്ത തെറ്റുകളുടെ ഫലമായിട്ടാണ് കാൻസർ വരുന്നത്: വിവാദ പരാമർശവുമായി ബിജെപി മന്ത്രി