Webdunia - Bharat's app for daily news and videos

Install App

Assembly Election 2022 Live Updates: 'അഞ്ചില്‍ കോളടിക്കുന്നത് ആര്‍ക്കൊക്കെ?' രാജ്യം ഉറ്റുനോക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ തത്സമയം അറിയാം

Webdunia
വ്യാഴം, 10 മാര്‍ച്ച് 2022 (08:06 IST)
Assembly Election Result 2022 Live Updates: ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപ്പൂര്‍, ഗോവ എന്നീ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ഇന്നറിയാം. വോട്ടെണ്ണല്‍ രാവിലെ എട്ടിന് ആരംഭിച്ചു. ആദ്യം തപാല്‍ വോട്ടുകളാണ് എണ്ണുന്നത്. പത്ത് മണിയോടെ ആദ്യ ഫലസൂചനകള്‍ പുറത്തുവരും. ഉത്തര്‍പ്രദേശിലെ ജനവിധിയാണ് രാജ്യം ഒന്നടങ്കം ഉറ്റുനോക്കുന്നത്. ഏറ്റവും നിര്‍ണായകമായ ഉത്തര്‍പ്രദേശിലും വടക്ക് കിഴക്കന്‍ സംസ്ഥാനമായ മണിപ്പൂരിലും ബിജെപി ഭരണത്തുടര്‍ച്ച നേടുമെന്നാണ് എക്സിറ്റ്പോള്‍ ഫലങ്ങളെല്ലാം പ്രവചിക്കുന്നത്. പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി വിപ്ലവം രചിക്കുമെന്നാണ് എക്സിറ്റ് പോള്‍ പ്രവചനം. അതേസമയം ഉത്തരാഖണ്ഡിലും ഗോവയിലും ഇഞ്ചോടിഞ്ച് പോരാട്ടത്തിനാണ് സാധ്യത കല്‍പ്പിക്കുന്നത്.

Big News: സ്വര്‍ണവില ഞെട്ടിക്കും; പവന് 45,000 ആയേക്കും !
 
8.00 am: കൃത്യം എട്ട് മണിക്ക് വോട്ടെണ്ണല്‍ തുടങ്ങി, തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണുന്നത്
 
8.03 am: തപാല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ ബിജെപി ഒരു സീറ്റില്‍ ലീഡ് ചെയ്യുന്നു 
 
8.04 am: പഞ്ചാബില്‍ ഒരിടത്ത് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നു 
 
8.05 am : ഉത്തര്‍പ്രദേശില്‍ മൂന്ന് സീറ്റില്‍ ബിജെപി ലീഡ് ചെയ്യുന്നു

8.15 am: യുപിയില്‍ കടുത്ത പോരാട്ടം. തപാല്‍ വോട്ടുകള്‍ എണ്ണുമ്പോള്‍ ബിജെപിയും സമാജ് വാദി പാര്‍ട്ടിയും ശക്തമായി ഏറ്റുമുട്ടുന്നു. 60 സീറ്റില്‍ ബിജെപി ലീഡ് ചെയ്യുന്നു. 42 സീറ്റില്‍ എസ്.പിയും
 
8.17 am: പഞ്ചാബില്‍ ഒന്‍പത് സീറ്റില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നു, ആം ആദ്മിയുടെ ലീഡ് അഞ്ച് സീറ്റുകളില്‍

8.18 am: പഞ്ചാബില്‍ ലീഡ് നില മാറിമറിയുന്നു. ആം ആദ്മി 13 സീറ്റിലും കോണ്‍ഗ്രസ് 10 സീറ്റിലും ലീഡ് ചെയ്യുന്നു

8.27 am: ബിജെപിയുടെ ലീഡ് നൂറ് കടന്നു. 101 സീറ്റില്‍ ബിജെപി ലീഡ് ചെയ്യുമ്പോള്‍ 60 സീറ്റില്‍ സമാജ് വാദി പാര്‍ട്ടി ലീഡ് ചെയ്യുന്നു. ബി.എസ്.പി. മൂന്നിടത്തും കോണ്‍ഗ്രസ് രണ്ടിടത്തും ലീഡ് ചെയ്യുന്നു

8.35 am: ഉത്തര്‍പ്രദേശില്‍ 154 സീറ്റില്‍ ബിജെപി ലീഡ് ചെയ്യുന്നു. സമാജ് വാദി പാര്‍ട്ടി ലീഡ് 124 സീറ്റിലേക്ക് ഉയര്‍ന്നു. ബി.എസ്.പി. ഏഴ് സീറ്റിലും കോണ്‍ഗ്രസ് നാല് സീറ്റിലും ലീഡ് ചെയ്യുന്നു
 
8.40 am: പഞ്ചാബില്‍ ആം ആദ്മി മുന്നേറ്റം. ആം ആദ്മിയുടെ ലീഡ് 47 സീറ്റിലേക്ക്. കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത് 26 സീറ്റില്‍ മാത്രം
 
8.45 am: ഗോവയില്‍ 20 സീറ്റില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നു. ബിജെപി 14 സീറ്റിലാണ് ലീഡ് ചെയ്യുന്നത് 
 
9.00 am: ഉത്തരാഖണ്ഡില്‍ ബലാബലം. ബിജെപി 36 സീറ്റിലും കോണ്‍ഗ്രസ് 30 സീറ്റിലും ലീഡ് ചെയ്യുന്നു

9.20 am: ഉത്തര്‍പ്രദേശില്‍ ബിജെപി അധികാരത്തിലേക്ക്. ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ 215 സീറ്റുകളില്‍ ബിജെപി ലീഡ് ചെയ്യുന്നു. രണ്ടാം സ്ഥാനത്തുള്ള സമാജ് വാദി പാര്‍ട്ടി ലീഡ് ചെയ്യുന്നത് 101 സീറ്റില്‍ മാത്രം. ബി.എസ്.പി. എട്ട് സീറ്റിലും കോണ്‍ഗ്രസ് നാല് സീറ്റിലും ലീഡ് ചെയ്യുന്നു. യോഗി ആദിത്യനാഥ് യുപിയില്‍ മുഖ്യമന്ത്രിയായി തുടരുമെന്ന സൂചനയാണ് ആദ്യ ഫലങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. 

9.35 am : ഗോരഖ്പൂരില്‍ യോഗി ആദിത്യനാഥ് ലീഡ് ചെയ്യുന്നു 
 
9.40 am: ഉത്തര്‍പ്രദേശിലെ 403 സീറ്റിലേക്ക് 2017 ല്‍ തിരഞ്ഞെടുപ്പ് നടന്നപ്പോള്‍ 325 സീറ്റുമായാണ് ബിജെപി വിജയിച്ചത് 
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

എല്ലാം കാണുക

ഏറ്റവും പുതിയത്

'ദിയയ്ക്ക് ആവശ്യം നായയെ, ഭർത്താവിന്റെ സംസാരം പൂവാലനെ പോലെ, കൃഷ്ണകുമാർ വസ്ത്രത്തിൽ പിടിച്ച് വലിച്ചു': യുവതികളുടെ ആരോപണങ്ങളെല്ലാം വ്യാജം?

പണം എ.ടി.എമ്മിൽ നിന്നെടുത്ത് ദിയയ്ക്ക് കൊടുത്തെന്ന ജീവനക്കാരുടെ വാദം പൊളിയുന്നു

ശബരിമലയില്‍ ഇനിമുതല്‍ ഒരു മാസം മുന്‍പേ അരവണ തയ്യാറാക്കുന്ന പതിവ് ഇല്ല; നല്‍കുന്നത് ഫ്രഷ് അരവണ മാത്രം

ട്രെയിനില്‍ കുപ്പിവെള്ള വില്‍പനക്കാരന്‍ ടിടിഇയുടെ വേഷത്തിലെത്തി ദിവസവും തട്ടിയത് പതിനായിരത്തിലേറെ രൂപ

ഫ്‌ളാറ്റ് വാടകയ്‌ക്കെടുത്ത് അനാശാസ്യം; പ്രതിയായ സ്ത്രീയുടെ ഫോണില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ നമ്പറുകളും !

അടുത്ത ലേഖനം
Show comments