Publish Date: Wed, 09 Mar 2022 (19:50 IST)
Updated Date: Wed, 09 Mar 2022 (19:52 IST)
ന്യൂഡല്‍ഹി:ഉക്രൈനിലെ സുമിയില്‍ അകപ്പെട്ട വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ ഇന്ത്യക്കാരെയും ഓപ്പറേഷന്‍ ഗംഗയുടെ ശ്രമഫലമായി രക്ഷപ്പെടുത്താന്‍ സാധിച്ചു എന്ന് കേന്ദ്ര വിദേശകാര്യസഹ മന്ത്രി വി.മുരളീധരന്‍. സുമിയില്‍ നിന്ന് പാല്‍ട്ടോവയിലേക്കും അവിടെ നിന്ന് തീവണ്ടി മാര്‍ഗം ലിവൈവിലേക്കും ഇന്ത്യന്‍ പൗരന്മാരെ സുരക്ഷിതമായി എത്തിക്കുക എന്ന ഏറെ കഠിനമായ വെല്ലുവിളിയാണ് വിദേശകാര്യമന്ത്രാലയം ഏറ്റെടുത്തത്. ഉക്രൈന്‍ അതിര്‍ത്തി കടന്ന് പോളണ്ടില്‍ എത്തുന്ന വിദ്യാര്‍ഥികളെ ഉടന്‍ നാട്ടിലെത്തിക്കും.
ഇതോടുകൂടി ഉക്രൈനില്‍ നിന്ന് വിദേശകാര്യ മന്ത്രാലയത്തോട് സഹായം അഭ്യര്‍ത്ഥിച്ച മുഴുവന്‍ ഇന്ത്യന്‍ പൗരന്മാരെയും സുരക്ഷിതമായി നാട്ടിലെത്തിക്കാനാകുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.