Assembly Election Result 2024 Live: ആദ്യഫല സൂചനകളിൽ ഹരിയാനയിൽ കോൺഗ്രസ് കൊടുങ്കാറ്റ്

അഭിറാം മനോഹർ
ചൊവ്വ, 8 ഒക്‌ടോബര്‍ 2024 (09:09 IST)
Haryana Elections
ജമ്മുകശ്മീര്‍, ഹരിയാന സംസ്ഥാനങ്ങളിലെ തെരെഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ ആദ്യഫലസൂചനകള്‍ പ്രകാരം കോണ്‍ഗ്രസിന് മുന്നേറ്റം. കശ്മീരില്‍ ആദ്യ മണിക്കൂറില്‍ കോണ്‍ഗ്രസ് മുന്നിലായിരുന്നെങ്കിലും നിലവില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ഹരിയാനയിലെ ആദ്യഘട്ട സൂചനകള്‍ വരുമ്പോള്‍ ആകെയുള്ള 90 സീറ്റുകളില്‍ 74 സീറ്റുകളില്‍ കോണ്‍ഗ്രസ് മുന്നിലാണ്. 12 സീറ്റുകളില്‍ മാത്രമാണ് ബിജെപി ലീഡ് ചെയ്യുന്നത്.
 
ബിജെപി സഖ്യകക്ഷിയായ ജെജെപിക്ക് ഒരു സീറ്റിലും ലീഡില്ല. അതേസമയം ജമ്മുകശ്മീരില്‍ 43 സീറ്റുകളില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുമ്പോള്‍ ബിജെപിക്ക് 32 സീറ്റുകളില്‍ ലീഡ് ഉണ്ട്. 2 സീറ്റുകളില്‍ പിഡിപിയും ലീഡ് ചെയ്യുന്നു. ആദ്യഫല സൂചനകള്‍ അനുകൂലമായതിനെ തുടര്‍ന്ന് ആദ്യമണിക്കൂറില്‍ തന്നെ ഹരിയാനയില്‍ കോണ്‍ഗ്രസ് ആഘോഷങ്ങള്‍ തുടങ്ങിയിരിക്കുകയാണ്. കര്‍ഷകരോഷമാണ് ബിജെപിക്ക് ഹരിയാനയില്‍ തിരിച്ചടിയായതെന്നാണ് വിലയിരുത്തല്‍.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

പുടിൻ ഹമാസിനേക്കാൾ ഭീകരൻ, ഉടൻ തളയ്ക്കണമെന്ന് സെലൻസ്കി, യുക്രെയ്ൻ നശിക്കാതിരിക്കാൻ പുടിൻ പറഞ്ഞത് കേൾക്കണമെന്ന് ട്രംപ്

ആദില-നൂറയെ വീട്ടിൽ കയറ്റില്ല, പറഞ്ഞതിൽ പിന്നോട്ടില്ല: എവിക്ട് ആയതിന് പിന്നാലെ ലക്ഷ്മി

ട്രംപിന്റെ വാദങ്ങള്‍ തള്ളി റഷ്യയുമായി കൂടുതല്‍ അടുക്കാന്‍ ഇന്ത്യ; റഷ്യന്‍ എണ്ണ വാങ്ങുന്നത് വന്‍തോതില്‍ കൂട്ടി

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

എല്ലാ പണിയും എഐ ചെയ്യും, ചാറ്റ് ജിപിടി അറ്റ്ലസ് വെബ് ബ്രൗസർ പുറത്തിറക്കി ഓപ്പൺ എഐ

കേരളത്തിൽ ഇനിയൊരു കോൺഗ്രസ് മുഖ്യമന്ത്രി ഉണ്ടാകില്ല, സംസ്ഥാനം സഞ്ചരിക്കുന്നത് പുതിയ ദിശയിൽ: ഇ പി ജയരാജൻ

റെക്കോര്‍ഡ് ഭേദിച്ച ഉഷ്ണതരംഗത്തിന് ശേഷം ഐസ്ലാന്‍ഡില്‍ ആദ്യമായി കൊതുകുകളെ കണ്ടെത്തി

തന്ത്രപ്രധാനമായ പങ്കാളി, കാബൂളിൽ ഇന്ത്യൻ എംബസി ആരംഭിച്ച് കേന്ദ്രസർക്കാർ, ബന്ധം മെച്ചപ്പെടുത്തും

ഈ കര്‍ണാടക ഗ്രാമം 200 വര്‍ഷമായി ദീപാവലി ആഘോഷിക്കാത്തത് എന്തുകൊണ്ടെന്നെറിയാമോ?

അടുത്ത ലേഖനം
Show comments