വീട്ടമ്മമാര്‍ക്ക് മാസ ശമ്പളവും ഭക്ഷ്യകിറ്റും ഉള്‍പ്പെടെയുള്ള വാഗ്ദാനങ്ങളുമായി ഡിഎംകെ. അധികാരത്തിലെത്തിയാല്‍ വീട്ടമ്മമാര്‍ക്ക് ആയിരം രൂപയാണ് മാസ ശമ്പളമായി നല്‍കുന്നത്. കൂടാതെ ദാരിദ്ര്യരേഖയില്‍ താഴെയുള്ളവര്‍ക്ക് ഭക്ഷ്യകിറ്റും നല്‍കും. എല്ലാ ഗ്രാമങ്ങളിലും ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കുകയും 20ലക്ഷം കോണ്‍ക്രീറ്റ് വീടുകള്‍ നിര്‍മിക്കുകയും ചെയ്യുമെന്നാണ് തെരെഞ്ഞെടുപ്പ് വാഗ്ദാനം.
സമാനമായ വാഗ്ദാനങ്ങളാണ് കമല്‍ഹാസന്റെ പാര്‍ട്ടിയും മുന്നോട്ടു വച്ചിട്ടുള്ളത്. വനിതകള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കുന്ന പ്രഖ്യാപനമാണ് കമല്‍ഹാസന്‍ നടത്തിയത്. പൊതുവിതരണ സംവിധാനത്തിലൂടെ സാനിറ്ററി നാപ്കിന്‍ വിതരണം ചെയ്യുമെന്നും വാഗ്ദാനത്തില്‍ പറയുന്നു.