Publish Date: Thu, 10 Mar 2022 (16:34 IST)
Updated Date: Thu, 10 Mar 2022 (16:41 IST)
തിരഞ്ഞെടുപ്പ് തോല്‍വിയില്‍ നിന്ന് പാഠം പഠിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ജനവിധി വിനയപൂര്‍വ്വം സ്വീകരിക്കുന്നുവെന്നും ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് ആശംസകള്‍ അറിയിക്കുന്നതായും അദ്ദേഹം അറിയിച്ചു. കൂടാതെ കോണ്‍ഗ്രസുകാരുടെ കഠിനാധ്വാനത്തിനും അര്‍പ്പണ ബോധത്തിനും നന്ദിപറയുന്നതായും ഇതില്‍ നിന്നും പാഠം ഉള്‍ക്കൊള്ളുകയും ജനങ്ങളുടെതാല്‍പര്യത്തിനനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുമെന്ന് അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു.