രാജ്യത്തെ എ ടി എമ്മുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങി; ബാങ്കുകളിലെ തിരക്ക് നിയന്ത്രിക്കാന്‍ കഴിഞ്ഞേക്കും
എ ടി എമ്മുകള്‍ ഇന്ന് തുറക്കും
രണ്ടു ദിവസത്തെ ഇടവേളയ്ക്കു ശേഷം രാജ്യത്തെ എ ടി എമ്മുകള്‍ ഇന്ന് തുറക്കും. രാജ്യത്ത് 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയതിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ എ ടി എമ്മുകള്‍ പ്രവര്‍ത്തനം നിര്‍ത്തി വെച്ചിരിക്കുകയായിരുന്നു.
വ്യാഴാഴ്ച രാത്രിയോടെ ചില പൊതുമേഖല ബാങ്കുകളുടെ എ ടി എമ്മുകളില്‍ പണം നിറയ്ക്കല്‍ പൂര്‍ത്തിയായിരുന്നു. എന്നാല്‍, പണം നിറയ്ക്കല്‍ പൂര്‍ത്തിയാകാത്ത എ ടി എമ്മുകള്‍ ഇന്ന് ഉച്ചയോടെ മാത്രമേ പ്രവര്‍ത്തിച്ചു തുടങ്ങുകയുള്ളൂ.
എ ടി എമ്മുകള്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയാല്‍ ബാങ്കുകളിലെ തിരക്ക് കുറയുമെന്നാണ് കരുതുന്നത്. അതേസമയം, ഈ മാസം 18 ആം തിയതി വരെ 2000 രൂപ മാത്രമാണ് ഒരു ദിവസം ഒരാള്‍ക്ക് പിന്‍വലിക്കാന്‍ കഴിയുക. 18ന് ശേഷം 4000 രൂപ പിന്‍വലിക്കാന്‍ കഴിയും.