രാത്രി ഓട്ടോയിൽ കയറിയ യുവതിയെ നോക്കി ഡ്രൈവറുടെ സ്വയംഭോഗം; അറസ്റ്റ്

ഓട്ടോറിഷ ഡ്രൈവർ കണ്ണാടിയിലൂടെ യുവതിയ്ർ നോക്കിയാണ് മോശം പെരുമാറ്റം നടത്തിയത്.

ബുധന്‍, 31 ജൂലൈ 2019 (10:22 IST)
വനിതാ യാത്രക്കാരിയെ നോക്കി സ്വയംഭോഗം ചെയ്ത ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. തിങ്കളാഴ്ച രാത്രി 11 മണിയോട് മുംബൈ സുബ്രവ് കാണ്ടിവാലിയിലാണ് സംഭവം. സംഭവത്തിന് പിന്നാലെ യുവതിയുടെ ഇക്കാര്യം ട്വിറ്ററിൽ പങ്കുവച്ചതോടെയാണ് പൊലീസ് നടപടി സ്വീകരിച്ചത്.
 
ഓട്ടോറിഷ ഡ്രൈവർ കണ്ണാടിയിലൂടെ യുവതിയ്ർ നോക്കിയാണ് മോശം പെരുമാറ്റം നടത്തിയത്. രാത്രി പതിനൊന്നുമണിയോടെയാണ് യുവതി ഓട്ടോ വിളിച്ചത്. ഡ്രൈവറുടെ മോശം പെരുമാറ്റം അസഹനീയമായതിനെ തുടർന്ന് യുവതി ഓട്ടോയിൽ നിന്ന് ഇറങ്ങി ഓടുകയായിരുന്നു. ഇക്കാര്യം യുവതി സുഹൃത്തിനോട് പങ്കുവയ്ക്കുകയും സുഹൃത്ത് സമൂഹമാധ്യമങ്ങളിലൂടെ പുറം ലോകത്തെ അറിയിക്കുകയായിരുന്നു.
 
സംഭവത്തിന് പിന്നാലെ പൊലീസ് യുവതിയുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തി. യുവതിയുടെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പിന്നാലെ ഓട്ടോ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം 'ബിസിനസ് തുടങ്ങാന്‍ ബാങ്കുകള്‍ ലോണ്‍ നല്‍കുന്നില്ല'; പേരിനെ ചൊല്ലി 'രാഹുൽ ഗാന്ധി' പൊല്ലാപ്പിൽ; ഇനി ഈ പേര് മാറ്റാതെ രക്ഷയില്ല