Select Your Language

Notifications

webdunia
webdunia
webdunia
webdunia

'മര്യാദ പുരുഷോത്തം ശ്രീറാം എയർപോർട്ട്'; അയോധ്യ വിമാനത്താവളത്തിന് ശ്രീരാമന്റെ പേരുനൽകി യുപി സർക്കാർ

വാർത്തകൾ
, ബുധന്‍, 25 നവം‌ബര്‍ 2020 (08:55 IST)
ലക്നൗ: അയോധ്യ വിമാനത്താവളത്തിന് ശ്രീരാമന്റെ പേര് നൽകാനുള്ള തീരുമാനം അംഗീകരിച്ച് ഉത്തർപ്രദേശ് മന്ത്രിസഭ 'മര്യാദ പുരുഷോത്തം ശ്രീറാം എയർപോർട്ട്' എന്നായിരിയ്ക്കും അയോധ്യ വിമാനാത്താവളം അറിയപ്പെടുക. ഇതുമാായി ബന്ധപ്പെട്ട് പ്രമേയം സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന് കൈമാറും. 2018ലാണ് യോഗി ആദിത്യനാഥ് അയോധ്യയിൽ വിമാനത്താവളം പ്രഖ്യാപിച്ചത്.
 
2021 ഡിസംബറിനകം വിമാനത്താവളത്തിന്റെ നിർമ്മാണം പൂർത്തിയാക്കാനാണ് തീരുമാനം. അയോധ്യ വിമാനത്താവളം യുപിയിലെ തന്നെ ഏറ്റവും വലിയ വിമാനത്താവളമാകും എന്നാണ് റിപ്പോർട്ടുകൾ. അയോധ്യയെ അന്തർദേശീയ തീർത്ഥാടന കേന്ദ്രമാക്കുക എന്ന  ലക്ഷ്യത്തോടെയാണ് സംസ്ഥാനത്തെ തന്നെ ഏറ്റവും മികച്ച വിമാനത്താവളം അയോധ്യയിൽ ഒരുക്കുന്നത്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എയർ ഇന്ത്യ വണിൽ ആദ്യ പറക്കൽ നടത്തി രാഷ്ട്രപതി