Select Your Language

Notifications

webdunia
webdunia
webdunia
webdunia

നിയന്ത്രണങ്ങള്‍ മറികടന്ന് കോടതിവളപ്പില്‍ ജയ് ശ്രീറാം വിളിയുമായി അഭിഭാഷകര്‍

തർക്ക ഭൂമിയിൽ ക്ഷേത്രം നിര്‍മ്മിക്കാമെന്നും മുസ്ലിംകള്‍ക്ക് പകരം ഭൂമി നല്‍കണമെന്നുമുളള വിധി വന്നശേഷമാണ് ഒരു സംഘം അഭിഭാഷകര്‍ ജയ് ശ്രീറാം വിളിച്ചത്.

നിയന്ത്രണങ്ങള്‍ മറികടന്ന് കോടതിവളപ്പില്‍ ജയ് ശ്രീറാം വിളിയുമായി അഭിഭാഷകര്‍

തുമ്പി ഏബ്രഹാം

, ശനി, 9 നവം‌ബര്‍ 2019 (12:33 IST)
രാജ്യം ഏറെ കരുതലോടെയാണ് അയോധ്യ ബാബറി മസ്ജിദ്-രാമജന്മഭൂമി തര്‍ക്കത്തിലെ വിധിയെ സ്വീകരിക്കാന്‍ ഒരുങ്ങിയത്. ഒറ്റവിധി ന്യായമെന്ന് അറിയിപ്പ് വന്നശേഷം വ്യക്തമായ വിധി വന്നപ്പോള്‍ കോടതിവളപ്പില്‍ മുഴങ്ങിയത് ജയ് ശ്രീറാം വിളി. തര്‍ക്കഭൂമിയില്‍ ക്ഷേത്രം നിര്‍മ്മിക്കാമെന്നും മുസ്ലിംകള്‍ക്ക് പകരം ഭൂമി നല്‍കണമെന്നുമുളള വിധി വന്നശേഷമാണ് ഒരു സംഘം അഭിഭാഷകര്‍ ജയ് ശ്രീറാം വിളിച്ചത്.
 
മുദ്രാവാക്യം വിളികള്‍ മുഴങ്ങി കുറെ നേരം കഴിഞ്ഞ് മറ്റ് അഭിഭാഷകര്‍ എത്തിയാണ് ഇത് നിര്‍ത്താന്‍ ആവശ്യപ്പെട്ടത്. ഒരു തരത്തിലുളള പ്രകോപനപരമായ മുദ്രാവാക്യങ്ങളോ, പരാമര്‍ശങ്ങളോ ആരില്‍ നിന്നും ഉണ്ടാകരുതെന്ന് സര്‍ക്കാര്‍ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. ഇതിനെ മറികടന്നാണ് സുപ്രീകോടതി വിധിയില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ഒരുപറ്റം അഭിഭാഷകര്‍ ജയ് ശ്രീറാം വിളിയുമായി എത്തിയത്. ചരിത്രവിധിയെന്നാണ് ഹിന്ദുമഹാസഭയുടെ അഭിഭാഷകന്‍ ഇതിനെക്കുറിച്ച് പ്രതികരിച്ചത്.
 
ഒരാഴ്ചയായി കര്‍ശന നിയന്ത്രണങ്ങളാണ് സുപ്രീംകോടതി വളപ്പിലും രാജ്യത്തെ സാമൂഹിക മാധ്യമങ്ങളില്‍ അടക്കം ഏര്‍പ്പെടുത്തിയിരുന്നത്. സുപ്രീംകോടതിയിലേക്കുളള എല്ലാ വാതിലുകളും കനത്ത പൊലീസ് ബന്തവസിലായിരുന്നു.
 
ഒരാഴ്ചയായി കര്‍ശന നിയന്ത്രണങ്ങളാണ് സുപ്രീംകോടതി വളപ്പിലും രാജ്യത്തെ സാമൂഹിക മാധ്യമങ്ങളില്‍ അടക്കം ഏര്‍പ്പെടുത്തിയിരുന്നത്. സുപ്രീംകോടതിയിലേക്കുളള എല്ലാ വാതിലുകളും കനത്ത പൊലീസ് ബന്തവസിലായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

"ഹിന്ദുവും മുസ്ലീമും സഹോദരങ്ങൾ" ട്വിറ്ററിൽ വൈറലായി ഹിന്ദുമുസ്ലീം ഭായി ഭായി ഹാഷ്ടാഗ്