Select Your Language

Notifications

webdunia
webdunia
webdunia
webdunia

Ayodhya Ram Temple: രാമക്ഷേത്ര പ്രതിഷ്ഠ നാളെ, കനത്ത സുരക്ഷാവലയത്തിൽ നഗരം, പാസോ ക്ഷണക്കത്തോ ഇല്ലാത്തവർക്ക് പ്രവേശനമില്ല

Ayodhya, Ram Temple

അഭിറാം മനോഹർ

, ഞായര്‍, 21 ജനുവരി 2024 (08:29 IST)
രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിന് ഒരു ദിവസം മാത്രം ശേഷിക്കെ സുരക്ഷാവലയത്തില്‍ അയോഘ്യ. പ്രവേശന പാസോ,ക്ഷണക്കത്തോ ഇല്ലാത്തവരെ ഇന്ന് മുതല്‍ നഗരത്തില്‍ പ്രവേശിപ്പിക്കില്ല. നാളെ പ്രതിഷ്ഠാ ചടങ്ങ് കഴിഞ്ഞ് പ്രധാനമന്ത്രി മടങ്ങുന്നത് വരെ കര്‍ശനമായ നിയന്ത്രണങ്ങളുണ്ടാകും. രാവിലെ 11:30 മുതല്‍ 12:30 വരെ ഒരു മണിക്കൂറോളമാണ് പ്രാണപ്രതിഷ്ഠാ ചടങ്ങ്. തുടര്‍ന്ന് പ്രധാനമന്ത്രി അതിഥികളെ അഭിസംബോധന ചെയ്യും.
 
പതിനായിരത്തിലേറെ പോലീസുകാരെയാണ് സുരക്ഷയ്ക്കായി നഗരത്തീല്‍ വിന്യസിച്ചിരിക്കുന്നത്. ചടങ്ങിന്റെ ഭാഗമായി നഗരം ദീപാലങ്കൃതമാക്കിയിട്ടുണ്ട്. വിദേശത്ത് നിന്നടക്കം നൂറുകണക്കിന് മാധ്യമപ്രവര്‍ത്തകരാണ് ചടങ്ങ് റിപ്പോര്‍ട്ട് ചെയ്യുന്നതിനായി എത്തിയിരിക്കുന്നത്. അതേസമയം പ്രാണപ്രതിഷ്ടാ ചടങ്ങിന് മുന്‍പ് വിഗ്രഹത്തിന്റെ ചിത്രം പുറത്തായതിനെ പറ്റി അന്വേഷിക്കുമെന്ന് ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികള്‍ അറിയിച്ചു. വിഗ്രഹത്തിന്റെ കണ്ണുകെട്ടാത്ത ചിത്രം പുറത്താകരുതായിരുന്നുവെന്നും ഉത്തരവാദികളെ കണ്ടെത്തണമെന്നും നിലവില്‍ രാംലല്ല ക്ഷേത്രത്തീന്റെ മുഖ്യപൂജാരിയായ ആചാര്യ സത്യേന്ദ്രദാസ് ആവശ്യപ്പെട്ടു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഊണും ബിരിയാണിയുമൊക്കെ പാഴ്‌സല്‍ വാങ്ങുന്നത് പതിവാണോ, ഈ മുന്നറിയിപ്പ് അറിഞ്ഞില്ലെങ്കില്‍ പണി കിട്ടും