ഡല്‍ഹി: കോവിഡ് 19 പ്രതിരോധത്തിനും ചികിത്സയ്ക്കും ആയൂർവേദത്തെ പ്രയോജനപ്പെടുത്താനാകുമോ എന്നതിൽ പഠനം ആരംഭിച്ചു. കൊവിഡ് പ്രതിരോധത്തിൽ ഫലപ്രദം എന്ന് കരുതപ്പെടുന്ന അമുക്കുരം, ഇരട്ടിമധുരം അടക്കം നാല് ആയുര്‍വേദ മരുന്നുകൾ പ്രായോഗികമാണോ എന്ന് അടിയുന്നതിനുള്ള ക്ലിനിക്കൽ പരീക്ഷണം തുടങ്ങി.
അമുക്കുരം ഇരട്ടിമധുരം, ചിറ്റമൃത്, പിപ്പലി എന്നിവ കോവിഡ് പ്രതിരോധത്തിന് ഫലപ്രദമാണോയെന്ന് കണ്ടെത്താനാണ് പഠനം. ആയുഷ് മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, സിഎസ്‌ഐആര്‍ എന്നിവയുടെ മേല്‍നോട്ടത്തിലാണ് പരീക്ഷണം. കോവിഡ് വ്യാപന സാധ്യത കൂടുതലുള്ള സ്ഥലങ്ങളില്‍ ജോലിചെയ്യുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് പരീക്ഷണാടിസ്ഥാനത്തില്‍ മരുന്നുകള്‍ നല്‍കുന്നത്. ചിറ്റമൃതും പിപ്പലിയും ചേര്‍ത്ത് ഒറ്റമരുന്നായാണ് നല്‍കുക.