Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുസ്‌ലിം ജനസംഖ്യ വര്‍ധിക്കാന്‍ കാരണം തൊഴിലില്ലായ്മ; വിവാദ പരാമർശവുമായി അസംഖാൻ

മുസ്ലീം ജനസംഖ്യയുടെ വർധനയ്ക്കു കാരണം തൊഴിലില്ലായ്മയെന്ന് അസംഖാൻ

മുസ്‌ലിം ജനസംഖ്യ വര്‍ധിക്കാന്‍ കാരണം തൊഴിലില്ലായ്മ; വിവാദ പരാമർശവുമായി അസംഖാൻ
ലക്നോ , ശനി, 18 ഫെബ്രുവരി 2017 (13:55 IST)
വിവാദ പരാമർശവുമായി വീണ്ടും ഉത്തർപ്രദേശ് മന്ത്രി അസംഖാൻ രംഗത്ത്. രാജ്യത്തെ മുസ്‍ലിം ജനസംഖ്യ കൂടാൻ കാരണം വർധിച്ചുവരുന്ന തൊഴിലില്ലായ്മയാണെന്നും വെറുതെയിരിക്കുമ്പോൾ കുഞ്ഞുങ്ങൾക്കു ജൻമം നൽകുകയല്ലാതെ മറ്റൊന്നും അവർക്കു ചെയ്യാനില്ലെന്നുമായിരുന്നു അസംഖാന്റെ പരാമര്‍ശം. 
 
രാജ്യത്തെ മുസ്ലീം ജനതയ്ക്ക് ജോലി നൽകാൻ മോദി സർക്കാർ ശ്രമിച്ചിരുന്നെങ്കിൽ ഇങ്ങനെ സംഭവിക്കില്ലായിരുന്നുവെന്നും അലഹബാദിൽ നടന്ന സമാജ്വാദി പാർട്ടിയുടെ തിരഞ്ഞെടുപ്പു റാലിയിൽ സംസാരിക്കവെ അസംഖാൻ പറഞ്ഞു. അദ്ദേഹത്തിന്റെ പ്രസ്താവനയ്ക്കെതിരെ നിരവധിപേര്‍ രംഗത്തെത്തി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഡിഎംകെ അംഗങ്ങളെ ബലം പ്രയോഗിച്ച് നിയമസഭയില്‍ നിന്ന് പുറത്താക്കാന്‍ ശ്രമം; പൊലീസും ഡി എം കെ അംഗങ്ങളും തമ്മില്‍ ഉന്തും തള്ളും; മൂന്നുമണിവരെ സഭ നിര്‍ത്തിവെച്ചു