Webdunia - Bharat's app for daily news and videos

Install App

'അണികൾ തനിക്കൊപ്പം, വരാനിരിക്കുന്ന റാലി ഡി‌എം‌കെയ്‌‌ക്ക് മുന്നറിയിപ്പായിരിക്കും': കരുണാനിധിയുടെ വേര്‍പാടിന് പിന്നാലെ ശക്തമായ തിരിച്ചുവരവിനൊരുങ്ങി അഴഗിരി

'അണികൾ തനിക്കൊപ്പം, വരാനിരിക്കുന്ന റാലി ഡി‌എം‌കെയ്‌‌ക്ക് മുന്നറിയിപ്പായിരിക്കും': കരുണാനിധിയുടെ വേര്‍പാടിന് പിന്നാലെ ശക്തമായ തിരിച്ചുവരവിനൊരുങ്ങി അഴഗിരി

Webdunia
ഞായര്‍, 26 ഓഗസ്റ്റ് 2018 (10:10 IST)
കരുണാനിധിയുടെ വേർപാടിന് പിന്നാലെ രാഷ്‌ട്രീയത്തിലേക്ക് തിരിച്ചുവരാൻ തയ്യാറായി എം കെ അഴഗിരി. 2014ൽ ഡി എം കെ യിൽ നിന്ന് പുറത്താക്കപ്പെട്ട ശേഷമാണ് ഇപ്പോൾ രാഷ്‌ട്രീയത്തിൽ സജീവമാകാൻ റാലിയുമായി ഒരുങ്ങുന്നത്.
 
സെപ്‌തം‌ബർ അഞ്ചിനാണ് റാലി സംഘടിപ്പിച്ചിരിക്കുന്നത്. അതേസമയം, ഈ റാലി ഡിഎംകെയ്ക്കുള്ള മുന്നറിയിപ്പായിരിക്കുമെന്ന് അഴഗിരി ശനിയാഴ്ച അഭിപ്രായപ്പെട്ടു. തന്റെ സംഘടനാപാടവം എതിരാളികൾ പോലും അംഗീകരിച്ചതാണ്. റാലി കഴിയുമ്പോൾ മറ്റുള്ളവർക്ക് കൂടി അത് മനസ്സിലാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
 
എന്നാൽ, പാർട്ടിയിലേക്കുള്ള മടങ്ങിവരവിന് തടസ്സം നിന്നത് സ്‌റ്റാലിൽ ആയിരുന്നെന്നും അദ്ദേഹം ആരോപിച്ചു. 'കരുണാനിധി ജീവിച്ചിരിക്കെ പാര്‍ട്ടിയില്‍ ഒരു പദവിയും ഞാന്‍ ആഗ്രഹിച്ചിട്ടില്ല. മറിച്ച് പാര്‍ട്ടി അധ്യക്ഷനാകാന്‍ സ്റ്റാലിനായിരുന്നു തിടുക്കം. തന്റെ പിതാവിന്റെ ബന്ധുക്കൾ മുഴുവൻ എന്റെ പക്ഷത്താണ്. ഇവർ മാത്രമല്ല, തമിഴ് മക്കളും എന്റെ കൂടെയാണ്, സമയം എല്ലാത്തിനും മറുപടി നൽകുമെന്നും അദ്ദേഹം മുൻപ് പറഞ്ഞിരുന്നു.
 
കരുണാനിധിക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചുകൊണ്ട്‌ മൗനറാലിയാണ് സപ്തംബര്‍ അഞ്ചിന് അഴഗിരി നടത്തുന്നത്. ജനക്കൂട്ടത്തെ അണിനിരത്തി ശക്തിതെളിയിക്കാനുള്ള സന്ദർഭമായും ഈ റാലികൊണ്ട് ലക്ഷ്യമിടുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

മലപ്പുറത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ ചരിവിലൂടെ നീങ്ങി കുട്ടികളെ ഇടിച്ചു, രണ്ട് വയസ്സുകാരന് ദാരുണാന്ത്യം

അമേരിക്കയുടെ ഇടപെടലിനെ തുടര്‍ന്നല്ല ഇന്ത്യയും പാകിസ്ഥാനും വെടി നിര്‍ത്താന്‍ തീരുമാനിച്ചതെന്ന് കേന്ദ്രസര്‍ക്കാര്‍; ഒരു മൂന്നാം കക്ഷിയും ഇല്ല

‘പാക് ഷെല്ലാക്രമണം നേരിൽ കണ്ടു, ഇപ്പോഴും ജീവനോടെ ഇരിക്കുന്നതിന് കാരണം ഇന്ത്യൻ സൈന്യം’; അനുഭവം പറഞ്ഞ് ഐശ്വര്യ

BREAKING: സമ്പൂർണ വെടിനിർത്തൽ സ്ഥിരീകരിച്ച് ഇന്ത്യയും പാകിസ്ഥാനും

ഇന്ത്യ-പാകിസ്ഥാൻ സംഘർഷം: വെടിനിർത്തലിന് ധാരണയായി, ഇരു രാജ്യങ്ങളും സമ്മതിച്ചുവെന്ന് ഡൊണാൾഡ് ട്രംപ്

അടുത്ത ലേഖനം
Show comments