Select Your Language

Notifications

webdunia
webdunia
webdunia
webdunia

അഴിഗിരിയുടെ മനസ് മാറി ?; മറീനയിലെ ആ കാഴ്‌ച പുതിയ തുടക്കം - സ്‌റ്റാലിന്‍ ഡിഎംകെ അധ്യക്ഷനാകും

അഴിഗിരിയുടെ മനസ് മാറി ?; മറീനയിലെ ആ കാഴ്‌ച പുതിയ തുടക്കം - സ്‌റ്റാലിന്‍ ഡിഎംകെ അധ്യക്ഷനാകും

അഴിഗിരിയുടെ മനസ് മാറി ?; മറീനയിലെ ആ കാഴ്‌ച പുതിയ തുടക്കം - സ്‌റ്റാലിന്‍ ഡിഎംകെ അധ്യക്ഷനാകും
ചെന്നൈ , ശനി, 11 ഓഗസ്റ്റ് 2018 (16:04 IST)
എം കരുണാനിധിയുടെ വിയോഗത്തോടെ മകനും പാര്‍ട്ടി വര്‍ക്കിംഗ് പ്രസിഡന്റുമായ എംകെ സ്‌റ്റാലിന്‍ ഡിഎംകെ അധ്യക്ഷനാകും. കുടുംബത്തില്‍ നിന്നും പാര്‍ട്ടിയില്‍ നിന്നും എതിര്‍പ്പുകള്‍ ഉണ്ടാകില്ലെന്ന് വ്യക്തമായതോടെയാണ് പുതിയ നീക്കം.

കരുണാനിധിയുടെ വേര്‍പാടോടെ സ്‌റ്റാലിന്‍ ഡി എം കെ അധ്യക്ഷനാകുമെന്ന് വ്യക്തമായിരുന്നുവെങ്കിലും സഹോദരനും തെക്കൻ തമിഴ്നാട്ടിലെ അനിഷേധ്യ നേതാവുമായ അഴിഗിരി കലാപക്കൊടി ഉയര്‍ത്തുമോ എന്ന ആശങ്ക നിലനിന്നിരുന്നു. എന്നാല്‍, പ്രശ്‌നങ്ങളൊന്നുമില്ലാതെ ഒരുമിച്ച് മുന്നോട്ടു പോകാനാണ് ഇരുവരുടെയും തീരുമാനം.

സ്‌റ്റാലിന്‍ നേതൃത്വ നിരയിലേക്ക് എത്തുന്നതില്‍ അഴിഗിരിക്ക് എതിര്‍പ്പില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു കരുണാനിധിയുടെ അവസാന നാളുകളില്‍ കണ്ടത്. പ്രവര്‍ത്തകരോട് സംവദിക്കുന്നതിനൊപ്പം സംസ്‌കാര ചടങ്ങുകള്‍ മുന്നില്‍ നിന്ന് നയിക്കാനും സ്‌റ്റാലിന് വഴിയൊരുക്കി അഴഗിരി ഒപ്പമുണ്ടായിരുന്നു.

മറീനയിൽ ആദരാഞ്ജലി അർപ്പിക്കാനും എല്ലാവരും ഒരുമിച്ചെത്തിയപ്പോഴും സ്‌റ്റാലിനൊപ്പം അഴിഗിരിയുമുണ്ടായിരുന്നു. ചെന്നൈയില്‍ നിന്നും മാറി നില്‍ക്കേണ്ടി വന്നത് നേരിയ തിരിച്ചടിയുണ്ടാക്കിയെങ്കിലും  കുടുംബത്തിന്റെ മുഖമായി മാറാന്‍ അഴിഗിരി  സ്‌റ്റാലിന് അവസരമൊരുക്കി കൊടുക്കുകയായിരുന്നു.

14നു ചേരുന്ന നിർവാഹക സമിതി യോഗം സ്റ്റാലിനെ ഡിഎംകെ അധ്യക്ഷനാക്കുന്നതിനുള്ള ആദ്യ പടിയാണ്. ഇതിനു പിന്നാലെ 19നു ജനറൽ കൗൺസിൽ യോഗവും നടക്കും. ഈ യോഗത്തിൽ സ്റ്റാലിനെ പ്രസിഡന്റായി തെരഞ്ഞെടുത്തുകൊണ്ടുള്ള തീരുമാനമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നടന്മാരായ സൂര്യയും കാർത്തിയും 25 ലക്ഷം രൂപ നൽകും