Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒളിമ്പിക്‍സില്‍ മെഡല്‍ നേടണമെങ്കില്‍ വെണ്ണ കഴിക്കണം: ബാബാ രാംദേവ്

ഒളിമ്പിക്‍സ് മെഡല്‍ ലഭിക്കാത്തതിന് കാരണം ബീഫ് കഴിക്കാത്തതല്ല: രാംദേവ് വ്യക്തമാക്കുന്നു

ഒളിമ്പിക്‍സില്‍ മെഡല്‍ നേടണമെങ്കില്‍ വെണ്ണ കഴിക്കണം: ബാബാ രാംദേവ്
ന്യൂഡൽഹി , ചൊവ്വ, 30 ഓഗസ്റ്റ് 2016 (19:16 IST)
വിവാദ പ്രസ്‌താവനയുമായി യോഗാ ഗുരു ബാബാ രാംദേവ് രംഗത്ത്. ഒളിമ്പിക്‍സില്‍ മെഡല്‍ നേടണമെങ്കില്‍ ബീഫ് കഴിക്കരുത്. യാഥാര്‍ഥ ശക്തി ഇല്ലാതാകാന്‍ ബീഫ് കഴിക്കുന്നത് കാരണമാകും. ഇതിനാല്‍ യഥാർഥ ചാമ്പ്യന്റെ ശക്‌തി പുറത്തുവരാന്‍ പശുവിന്റെ വെണ്ണ കഴിക്കണമെന്നുമാണ് ട്വിറ്ററില്‍ രാംദേവ് വ്യക്തമാക്കിയത്.

അതേസമയം, ജമൈക്കന്‍ ഇതിഹാസം ഉസൈൻ ബോൾട്ടിന്റെ വിജയത്തിന് കരുത്താകുന്നത് ബീഫ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതിനാലാണെന്ന് ബിജെപി എംപി ഉദിത് രാജ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് മറുപടിയായിട്ടാണ് രാംദേവ് രംഗത്തെത്തിയത്.

ഉദിത് രാജിന്റെ പ്രസ്‌താവനയെ തള്ളിക്കോണ്ടാണ് രാംദേവ് രംഗത്തെത്തിയത്. നമുക്ക് സ്വർണ മെഡലുകൾ വേണം. ബിജെപി ഒരിക്കലും ബീഫ് കഴിക്കുന്നതിനെ എതിർക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അവസരോചിത ഇടപെടല്‍; സ്റ്റേഷന്‍ മാസ്റ്റര്‍ക്ക് അഞചു ദിവസത്തെ അവധി സമ്മാനം