Webdunia - Bharat's app for daily news and videos

Install App

ബാബ്‌റി മസ്‌ജിദ് തകർത്ത കേസിൽ വിധി സെപ്‌റ്റംബർ 30ന്

Webdunia
ബുധന്‍, 16 സെപ്‌റ്റംബര്‍ 2020 (18:48 IST)
ബാബ്‌റി മസ്‌ജിദ് തകർത്ത കേസിൽ സെപ്‌റ്റംബർ 30ന് പ്രത്യേക കോടതി വിധി പറയും. മുതിർന്ന ബിജെപി നേതാക്കളായ എൽ കെ അദ്വാനി,മുരളി മനോഹർ ജോഷി, തുടങ്ങിയവരാണ് കേസിലെ പ്രധാന പ്രതികൾ. ബാബ്‌റി മസ്‌ജിദ് തകർക്കപ്പെട്ടതിന് ശേഷം 28 വർഷങ്ങൾക്ക് ശേഷമാണ് കേസിൽ വിധി പ്രസ്‌താവിക്കാൻ പോകുന്നത്.
 
ലഖ്‌നൗവിലെ പ്രത്യേകകോടതിയാണ് കേസിൽ വിധി പ്രസ്‌താവിക്കുക. സെപ്‌റ്റംബർ 30ന് ഉള്ളിൽ കേസിൽ വാദം കേട്ട് വിധി പ്രസ്‌താവിക്കണമെന്നായിരുന്നു സുപ്രീം കോടതി നിർദേശം. ഗൂഢാലോചനക്കേസും ബാബറി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട എല്ലാ കേസുകളും ഒരുമിച്ച് വിചാരണ നടത്തണം എന്ന് സുപ്രീം കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. മുതിർന്ന ബിജെപി നേതാക്കളായ എല്‍കെ. അദ്വാനി, മുരളീ മനോഹര്‍ ജോഷി, ഉമാ ഭാരതി, വിനയ് കത്യാര്‍, കല്യാണ്‍സിങ് തുടങ്ങി കേസിലെ 32 പ്രതികളും കോടതിയിൽ ഹാജരാകണം. കൊവിഡ് വ്യാപനത്തെ തുടർന്ന് വീഡിയോ കോൺഫറ‌ൻസിലൂടെയാണ് കോടതി ഇവരുടെ മൊഴികൾ രേഖപ്പെടുത്തിയിരുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനം കടക്കെണിയിലെന്നത് വെറും ആക്ഷേപം മാത്രം: ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍

70 വയസുകാരന്റെ നായിക 40 വയസുകാരിയോ?, ThugLife വിവാദങ്ങളോട് പ്രതികരിച്ച് തൃഷ

ഇസ്രായേൽ കുട്ടികളെ കൊന്നൊടുക്കുന്നു,ഗാസയിൽ കൊല്ലപ്പെട്ട കുട്ടികളുടെ പേരെഴുതിയ ടീഷർട്ടുമായി കാൻ ഫിലിം ഫെസ്റ്റിവലിലെത്തി ജൂലിയൻ അസാഞ്ജ്

ദേശീയപാത തകര്‍ന്ന സംഭവം: കരാറുകാരായ കെഎന്‍ആര്‍ കണ്‍സ്‌ട്രേഷന്‍സിനെ ഡീബാര്‍ ചെയ്ത് കേന്ദ്ര ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലയം

ഗോള്‍ഡന്‍ ഡോം: ബഹിരാകാശത്ത് നിന്ന് വിക്ഷേപിക്കുന്ന മിസൈലുകളെ പ്രതിരോധിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather: കാലവര്‍ഷം എത്തി; വരും ദിവസങ്ങളില്‍ അതീവ ജാഗ്രത, പേടിക്കണം കാറ്റിനെ

കേരളത്തിൽ 28,000 കോവിഡ് മരണം സർക്കാർ മറച്ചുവെച്ചുവെന്ന് വി.ഡി സതീശൻ

വടക്കൻ ജില്ലകളിൽ അതിതീവ്രമഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്, ശക്തമായ കാറ്റിനും സാധ്യത

കേരളത്തിന്റെ പുരോഗതിയില്‍ നിര്‍ണായക പങ്കുവഹിച്ചു; പിണറായി വിജയനു കമല്‍ഹാസന്റെ ജന്മദിനാശംസ

കോവിഡ്: ജില്ലകളില്‍ നിരീക്ഷണം ശക്തമാക്കണമെന്ന് ആരോഗ്യമന്ത്രി, മേയ് മാസത്തില്‍ 273 കേസുകള്‍

അടുത്ത ലേഖനം
Show comments