ബിജെപി നേതാവ് പികെ കൃഷ്ണദാസിന് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. തന്നോടൊപ്പം ആരെങ്കിലും സമ്പര്‍ക്കത്തില്‍ വന്നിട്ടുണ്ടെങ്കില്‍ നിരീക്ഷണത്തിലിരിക്കാനും പികെ കൃഷ്ണദാസ് ആവശ്യപ്പെട്ടു. തനിക്ക് കൊവിഡ് സ്ഥിരീകരിച്ചെങ്കിലും കൊവിഡ് ലക്ഷണങ്ങള്‍ ഒന്നും തന്നെ ഇല്ലെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം കോട്ടയത്ത് ചേര്‍ന്ന എന്‍ഡിഎ യോഗത്തില്‍ പികെ കൃഷ്ണദാസ് പങ്കെടുത്തിരുന്നു. കൂടാതെ പ്രതിഷേധ പരിപാടികളിലും പങ്കെടുത്തിട്ടുണ്ട്. സംസ്ഥാനത്തെ ബിജെപിയിലെ ഒരു മുതിര്‍ന്ന തേതാവിന് കൊവിഡ് സ്ഥിരീകരിക്കുന്നത് ഇത് ആദ്യമാണ്.