Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബാഹുബലിക്ക് 15ല​ക്ഷമോ ?; തിയേറ്റര്‍ ഉടമയടക്കം ആ​റം​ഗ​സം​ഘം പിടിയില്‍

ബാ​ഹു​ബ​ലി നി​ർ​മാ​താ​ക്ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ സം​ഘം പി​ടി​യി​ൽ

ബാഹുബലിക്ക് 15ല​ക്ഷമോ ?; തിയേറ്റര്‍ ഉടമയടക്കം ആ​റം​ഗ​സം​ഘം പിടിയില്‍
ഹൈ​ദ​രാ​ബാ​ദ് , വ്യാഴം, 18 മെയ് 2017 (09:05 IST)
ബാ​ഹു​ബ​ലി ര​ണ്ടാം ഭാ​ഗ​ത്തി​ന്‍റെ വ്യാ​ജ​വീ​ഡി​യോ പ്ര​ച​രി​പ്പി​ക്കു​മെ​ന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടാ​ൻ ശ്ര​മി​ച്ച ആ​റം​ഗ​സം​ഘം ഹൈ​ദ​രാ​ബാ​ദ് പൊലീ​സി​ന്‍റെ പി​ടി​യി​ൽ.

ചിത്രത്തിന്റെ വ്യാ​ജ​വീ​ഡി​യോ പുറത്തുവിടുമെന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി ബോ​ളി​വു​ഡ് സം​വി​ധാ​യ​ക​ൻ ക​ര​ണ്‍ ജോ​ഹ​ർ അ​ട​ക്ക​മു​ള്ള​വ​രി​ൽ​നി​ന്നു 15 ല​ക്ഷം രൂ​പ ത​ട്ടാ​ൻ ശ്ര​മി​ച്ച സംഘമാണ് പിടിയിലായത്.

ഭീഷണി വിവരമറിഞ്ഞ ബാഹുബലിയുടെ നി​ർ​മാ​താ​ക്ക​ളി​ൽ ഒ​രാ​ളാ​യ പ്ര​സാ​ദ് ദേ​വി​നേ​നി പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഘം പിടിയിലായത്.

അറസ്‌റ്റിലായ ദി​വാ​ക​ർ എ​ന്ന​യാ​ൾ​ക്ക് ബി​ഹാ​റി​ൽ തിയേറ്ററുണ്ട്. ഇവിടെ നിന്നും പകര്‍ത്തിയ ചിത്രത്തിന്റെ വ്യാജ പ്രിന്റാണ് ഭീഷണിപ്പെടുത്താന്‍ ഉപയോഗിച്ചത്. ഈ കോപ്പി ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്‌ത് സംഘം പണമുണ്ടാക്കിയതായും അന്വേഷണത്തില്‍ കണ്ടെത്തി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബന്ധുനിയമനം വീണ്ടും ?; മന്ത്രി എകെ ബാലന്റെ ഭാര്യയുടെ നിയമനം വിവാദത്തില്‍