Webdunia - Bharat's app for daily news and videos

Install App

പെട്രോളിനും ഡീസലിനും ഗുഡ്ബൈ; ഇനി മുളയില്‍ നിന്ന് ഇന്ധനം!

Webdunia
ചൊവ്വ, 3 ഏപ്രില്‍ 2018 (20:29 IST)
പെട്രോളിനും ഡീസലിനും വിലകൂടുന്നതോര്‍ത്ത് ഇനി ആശങ്കപ്പേടേണ്ട. അധികകാലം ഈ ആശങ്ക നമ്മുടെ കൂടെ ഉണ്ടാവില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ജൈവ ഇന്ധനത്തിനായുള്ള ഇന്ത്യയുടെ ഗവേഷണങ്ങള്‍ ഒരു കരപറ്റുമെന്നാണ് വിവരം.
 
ഏറ്റവും വലിയ പുല്‍‌വര്‍ഗമായ മുളയില്‍ നിന്ന് ഇന്ധനം ഉത്പാദിപ്പിക്കാനുള്ള നീക്കമാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ നടത്തുന്നത്. ഇതിനായുള്ള കരാറില്‍ ഫിന്നിഷ് ടെക് കമ്പനിയായ ചെംപൊലീസ് ഒയിയും അസമിലെ നുമലീഗഡ് റിഫൈനറി ലിമിറ്റഡും ഒപ്പുവച്ചു. 
 
നിലവില്‍ 20 കോടി രൂപയുടെ കരാറിലാണ് ഒപ്പുവച്ചിരിക്കുന്നത്. മുളയില്‍ നിന്നും എഥനോളുണ്ടാക്കുകയും ഇപ്പോള്‍ ഉപയോഗിക്കുന്ന ഇന്ധനവുമായി കലര്‍ത്തി ഉപയോഗിക്കുകയും ചെയ്യുക എന്നതാണ് പദ്ധതി.
 
അഞ്ചുവര്‍ഷത്തിനുള്ളില്‍ ഇന്ധന ഇറക്കുമതിയില്‍ കുറവുവരുത്താന്‍ കേന്ദ്രം പദ്ധതിയിടുന്നുണ്ട്. ജൈവ ഇന്ധനം യാഥാര്‍ത്ഥ്യമാകുന്നതോടെ ഈ ലക്‍ഷ്യം കൈവരിക്കാനാകുമെന്നാണ് പ്രതീക്ഷ.
 
ജൈവ ഇന്ധനം ഉണ്ടാക്കുമ്പോള്‍ അത് പുനരുപയോഗിക്കാന്‍ കഴിയുമെന്ന നേട്ടം കൂടിയുണ്ട്. അസമില്‍ ധാരാളമായുള്ള മുള സംസ്കരിച്ച് പ്രതിവര്‍ഷം 60 കോടി ലിറ്റര്‍ എഥനോള്‍ സൃഷ്ടിക്കാനാകുമോ എന്നാണ് ശ്രമം. 

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴ; അഞ്ചുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

മോദി സർക്കാർ അധികാരത്തിലെത്തില്ല, ജാമ്യം കിട്ടിയ 21 ദിവസവും മോദിക്കെതിരെ പോരാട്ടം നടത്തുമെന്ന് കേജ്‌രിവാൾ

നരേന്ദ്രമോദി നടപ്പാക്കുന്നത് ഒരു നേതാവ് ഒരു രാജ്യം എന്ന പദ്ധതിയാണെന്ന് അരവിന്ദ് കെജ്രിവാള്‍

പിറന്നാളിന് പാർട്ടിക്കൊടി ഉയർത്താൻ വിജയ്, ആദ്യ സംസ്ഥാന സമ്മേളനം ജൂണിലെന്ന് സൂചന

ഡല്‍ഹിയില്‍ ശക്തമായ പൊടിക്കാറ്റ്; രണ്ടുപേര്‍ മരണപ്പെട്ടു

അടുത്ത ലേഖനം
Show comments