കാര്‍ത്തിക്കിനായി വഴിമാറി ഉത്തപ്പ; കൊല്‍ക്കത്ത ടീമില്‍ അഴിച്ചു പണി - കീപ്പറാകാന്‍ ഇല്ലെന്ന് താരം
കാര്‍ത്തിക്കിനായി വഴിമാറി ഉത്തപ്പ; കൊല്‍ക്കത്ത ടീമില്‍ അഴിച്ചു പണി - കീപ്പറാകാന്‍ ഇല്ലെന്ന് താരം
ഈ ഐപിഎല്‍ സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ വിക്കറ്റ് കാക്കാന്‍ ഉണ്ടാകില്ലെന്ന് റോബിന്‍ ഉത്തപ്പ. ഫീല്‍ഡ് ചെയ്യാന്‍ തനിക്ക് കൊതിയാണ്. ക്യാച്ച് സ്വന്തമാക്കിയ ശേഷമുള്ള തന്റെ സ്‌പെഷ്യല്‍ ആഘോഷം ഇനിയും തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ഞാന്‍ വിക്കറ്റ് കീപ്പറുടെ ഗ്ലൗസ് അഴിച്ചു വെക്കുകയാണ്. ഈ വര്‍ഷം ടീമിലെത്തിയ ദിനേഷ് കാര്‍ത്തിക്കായിരിക്കും ഇനി ആ ചുതമല നിര്‍വഹിക്കുക. അദ്ദേഹം മികച്ച സ്‌പെഷ്യലിസ്റ്റ് കീപ്പര്‍ കൂടിയാണെന്നും ഉത്തപ്പ വ്യക്തമാക്കി.
അതേസമയം, ഈ സീസണ്‍ മുതല്‍ ഉത്തപ്പ കീപ്പിംഗ് ഉപേക്ഷിച്ചതായും വാര്‍ത്തകള്‍ വരുന്നുണ്ട്. മുമ്പ് പ്രതിസന്ധി ഘട്ടത്തില്‍ ടീമിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് അദ്ദേഹം കീപ്പിംഗ് ഗ്ലൗവ് അണിഞ്ഞത്. വിക്കറ്റിന് പിന്നില്‍ മികച്ച പ്രകടനം തുടര്‍ന്നു. ഇതോടെ ഒരു വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി ഉത്തപ്പയെ വിലയിരുത്തുകയായിരുന്നു.