Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബംഗലൂരുവില്‍ യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച ടാക്‌സി ഡ്രൈവര്‍ അറസ്റ്റില്‍

ബംഗലൂരുവില്‍ മണിപ്പൂരി സ്വദേശിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച ടാക്‌സി ഡ്രൈവര്‍ അക്ഷയ് (24) പിടിയില്

ബംഗലൂരു
ബംഗലൂരു , ചൊവ്വ, 3 മെയ് 2016 (12:15 IST)
ബംഗലൂരുവില്‍ മണിപ്പൂരി സ്വദേശിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച ടാക്‌സി ഡ്രൈവര്‍ അക്ഷയ് (24) പിടിയില്‍‍. ഏപ്രില്‍ 23ന് രാത്രി 10 മണിയോടെ യുവതിയെ സൗത്ത് ബംഗലൂരുവിനെ താമസസ്ഥലത്തിനു സമീപത്തുനിന്നും ബലമായി തട്ടിക്കൊണ്ടുപോകുകയായിരുന്നു. സഹായത്തിനായി യുവതി നിലവിളിച്ചുവെങ്കിലും അതുവഴി പോയവരാരുന്ം തന്നെ സഹായിക്കാന്‍ തയ്യറായില്ല. സമീപത്തുള്ള കെട്ടിടത്തിലെ സി സി ടി വിയില്‍ പതിഞ്ഞ ദൃശ്യത്തില്‍ നിന്നാണ് പ്രതിയെ തിരിച്ചറിയാന്‍ സാധിച്ചത്‍.
 
താമസസ്ഥലത്തിനു സമീപം ഫോണില്‍ സംസാരിച്ചുകൊണ്ട് നിന്ന യുവതിയെ പിന്നിലൂടെയെത്തിയ അക്രമി വായ മൂടിപ്പിടിച്ച് കടത്തിക്കൊണ്ടുപോകുകയായിരുന്നു. പ്രാണരക്ഷാര്‍ത്ഥം അക്രമിയെ യുവതി കടിച്ചതിനെ തുടര്‍ന്ന് അയാള്‍ തന്നെ മര്‍ദ്ദിച്ചുവെന്നും യുവതി പറഞ്ഞു. സമീപത്ത് നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലേക്ക് വലിച്ചുകൊണ്ടുപോയി പീഡിപ്പിക്കാനായിരുന്നു അക്രമി പദ്ധതിയിട്ടത്. എന്നാല്‍ യുവതി ഉച്ചത്തില്‍ നിലവിളിച്ചതോടെ ആളുകള്‍ പ്രദേശത്തുകയും തുടര്‍ന്ന് അക്രമി ഓടിരക്ഷപ്പെടുകയുമായിരുന്നുവെന്ന് പരാതിയില്‍ വ്യക്തമാക്കുന്നു.
 
അക്രമിയെ കണ്ടാല്‍ തനിക്ക് തിരിച്ചറിയാന്‍ കഴിയുമെന്ന് യുവതി പറഞ്ഞു. തന്റെ പക്കല്‍ മൊബൈല്‍ ഫോണും പഴ്‌സുമുണ്ടായിരുന്നു. എന്നാല്‍ ഇവയൊന്നും തട്ടിയെടുക്കാന്‍ അക്രമി ശ്രമിച്ചിരുന്നില്ല. ലൈംഗിക അതിക്രമം മാത്രമായിരുന്നു അയാളുടെ ലക്ഷ്യമെന്നാണ് ഇതിലൂടെ വ്യക്തമായതെന്നും യുവതി പറഞ്ഞു. ബംഗലൂരുവിലെ ഒരു ബ്യൂട്ടിപാര്‍ലറില്‍ ജീവനക്കാരിയാണ് അക്രമത്തിനിരയായ ഈ യുവതി‍.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സിപിഎം ആര്‍ക്ക് എതിരായാണ് ബോംബ് നിര്‍മിക്കുന്നതെന്ന് വ്യക്തമാക്കണം; നേതൃത്വത്തിന്റെ അറിവില്ലാതെ ഇതൊന്നും നടക്കില്ല- സുധീരന്‍