Webdunia - Bharat's app for daily news and videos

Install App

ഡേകെയര്‍ സെന്ററില്‍ മൂന്ന് വയസുകാരി ക്രൂര ബലാത്സംഗത്തിനിരയായി; നടത്തിപ്പുകാരിയുടെ ഭര്‍ത്താവ് അറസ്റ്റില്‍

നിയമ വിരുദ്ധമായി പ്രവര്‍ത്തിച്ചു വന്നിരുന്ന ഡേകെയര്‍ സെന്ററില്‍ മൂന്നു വയസുകാരി ബലാത്സംഗത്തിനിരയായി

Webdunia
ശനി, 14 മെയ് 2016 (12:06 IST)
നിയമ വിരുദ്ധമായി പ്രവര്‍ത്തിച്ചു വന്നിരുന്ന ഡേകെയര്‍ സെന്ററില്‍ മൂന്നു വയസുകാരി ബലാത്സംഗത്തിനിരയായി. ബംഗളൂരുവിലെ ജഗ്ജീവന്‍ റാം നഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്. ഡോകെയര്‍ സെന്റര്‍ നടത്തിപ്പുകാരിയായ സന്ധ്യ ബറാഡിയയുടെ ഭര്‍ത്താവ് ചെയിന്‍രൂപ് ബറാഡിയയാണ് മൂന്നു വസുള്ള കുട്ടിയെ പീഡിപ്പിച്ചത്. സംഭവത്തില്‍ ചെയിന്‍ രൂപിനെ പൊലീസ് അറസ്റ്റ് ചെയ്തു. 
 
കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. കടുത്ത വയറുവേദനയെത്തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് കുട്ടി ബലാത്സംഗത്തിനിരയായതായി മാതാപിതാക്കള്‍ അറിയുന്നത്. തുടര്‍ന്ന് കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പെണ്‍കുട്ടി നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ചെയിന്‍രൂപിനെ പൊലീസ് കസ്‌ററഡിയിലെടുത്തത്. നിയമ വിരുദ്ധമായാണ് ഡേകെയര്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തിയ ഉദ്യോഗസ്ഥര്‍ നടത്തിപ്പുകാരി സന്ധ്യയേയും അറസ്റ്റ് ചെയ്തു
 
രാവിലെ 10.30 മുതല്‍ വൈകീട്ട് 5.30 വരെയാണ് ഡേകെയര്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. പെണ്‍കുട്ടിയോട് അടുപ്പം കാണിച്ചശേഷമായിരുന്നു പ്രതിപീഡനം നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. മൂന്ന് മാസങ്ങള്‍ക്ക് മുമ്പായിരുന്നു ഇവര്‍ ഡേകെയര്‍ സെന്റര്‍ ആരംഭിച്ചത്. അവിടെ എത്രകുട്ടികള്‍ ഉണ്ടെന്നതിനെകുറിച്ചുപോലും നടത്തിപ്പുകാരിക്ക് വ്യക്തമായ ധാരണയില്ലെന്ന് പൊലീസ് വ്യക്തമാക്കി.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വായിക്കുക

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

കൊടുങ്ങല്ലൂര്‍ - ഷൊര്‍ണ്ണൂര്‍ റോഡില്‍ ഗതാഗത നിയന്ത്രണം

ബാങ്കുകള്‍ നിങ്ങളെ വിളിക്കുന്നതിന് ഈ നമ്പറുകള്‍ മാത്രമേ ഉപയോഗിക്കു

PV Anvar: യുഡിഎഫിനോടു ഉപാധിയുമായി അന്‍വര്‍; മുഹമ്മദ് റിയാസിനെതിരെ മത്സരിക്കാന്‍ ബേപ്പൂര്‍ സീറ്റ്

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

അടുത്ത ലേഖനം
Show comments