Select Your Language

Notifications

webdunia
webdunia
webdunia
webdunia

പത്തൊമ്പതുകാരി പ്രസവിച്ചതോടെ റെക്കോര്‍ഡും പിറന്നു; ലോകത്തിലെ ഏറ്റവും ഭാരം കൂടിയ പെണ്‍കുഞ്ഞ് നന്ദിനിക്ക് സ്വന്തം

ലോകത്തിലെ ഏറ്റവുംഭാരം കൂടിയ പെണ്‍കുഞ്ഞിന് ഇന്ത്യക്കാരിയായ യുവതി ജന്‍മം നല്‍കി

ബംഗളുരു
ബംഗളുരു , വ്യാഴം, 26 മെയ് 2016 (15:04 IST)
ലോകത്തിലെ ഏറ്റവുംഭാരം കൂടിയ പെണ്‍കുഞ്ഞിന് ഇന്ത്യക്കാരിയായ യുവതി ജന്‍മം നല്‍കി. കര്‍ണാടക സ്വദേശിയായ നന്ദിനിയാണ് 6.8 കിലോ ഭാരമുള്ള പെണ്‍കുട്ടിക്ക് ജന്മം നല്‍കിയത്. സാധാരണ നവജാത ശിശുക്കളേക്കാള്‍ ഇരട്ടി തൂക്കമാണ് ഈ കുട്ടിക്കുള്ളത്. 
 
വലുപ്പമേറിയ കുഞ്ഞിനെ പ്രസവിച്ച പത്തൊമ്പതുകാരിയായ നന്ദിനിയുടെ ഭാരം 94 കിലോയും ഉയരം അഞ്ച് അടി ഒമ്പത് ഇഞ്ചുമാണ്. അരമണിക്കൂര്‍ മാത്രമെടുത്ത സിസേറിയനിലൂടെയാണ് കുഞ്ഞിനെ പുറത്തെടുത്തത്. ശസ്ത്രക്രിയ സുഗമമായിരുന്നെന്നും കുട്ടി വലുതും സുന്ദരിയുമാണെന്നും ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ പൂര്‍ണിമ വ്യക്തമാക്കി. ലോകത്തെ ഏറ്റവും വലുപ്പമുള്ള പെണ്‍കുട്ടിയാണ് ഇതെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.
 
2014 ല്‍ മസാച്യുസെറ്റ്‌സില്‍ ജനിച്ച 6.7 കിലോ ഭാരമുള്ള കുട്ടിയായിരുന്നു ലോകത്ത് ഇതുവരെയുള്ളതില്‍ ഏറ്റവും ഭാരം കൂടിയ നവജാത പെണ്‍ശിശു. അതാണ് ഇപ്പോള്‍ പഴങ്കഥയായിരിക്കുന്നത്. സാധാരണ ഗതിയില്‍ ആറ് മാസം പ്രായമെത്തുന്ന ഒരു കുട്ടിയുടെ ശരീര ഭാരമാണ് ഏഴ് കിലോ. എങ്കിലും കുട്ടി പൂര്‍ണ ആരോഗ്യവതിയാണ്. കുട്ടിക്ക് ഉയര്‍ന്ന ഷുഗര്‍ നിരക്ക്, തൈറോയിഡ് തുടങ്ങിയ പ്രശ്‌നങ്ങള്‍ ഒന്നുംതന്നെ ഇല്ലെന്നും ശ്വാസോച്ഛ്വാസം നല്ല രീതിയില്‍ നടക്കുന്നുണ്ടെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പതിനൊന്നു വയസുള്ള ബാലികയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍