Select Your Language

Notifications

webdunia
webdunia
webdunia
webdunia

അഞ്ചുമണിക്കൂര്‍ വരിനിന്ന് ബാങ്കിനുള്ളിലെത്തി; കിട്ടിയത് 15 കിലോയോളം തൂക്കമുള്ള നാണയസഞ്ചി

പണമെടുക്കാന്‍ എത്തിയയാള്‍ക്ക് കിട്ടിയതു മുഴുവന്‍ നാണയങ്ങള്‍

അഞ്ചുമണിക്കൂര്‍ വരിനിന്ന് ബാങ്കിനുള്ളിലെത്തി; കിട്ടിയത് 15 കിലോയോളം തൂക്കമുള്ള നാണയസഞ്ചി
ജാമിയ , ശനി, 19 നവം‌ബര്‍ 2016 (16:10 IST)
രാജ്യത്ത് നോട്ട് അസാധുവാക്കല്‍ വന്നതോടെ പല തരത്തിലുള്ള പ്രശ്നങ്ങളാണ് പൊതുജനം അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്നത്. 2000 രൂപയുടെ നോട്ട് ചില്ലറയാക്കാന്‍ കഴിയാതെ ചിലര്‍ കഷ്‌ടപ്പെടുമ്പോള്‍ ബാങ്കില്‍ പണത്തിനായി ചെന്ന് കിലോക്കണക്കിന് ചില്ലറത്തുട്ടുകള്‍ കിട്ടി പണി കിട്ടിയവരുമുണ്ട്.
 
ഇത്തരത്തിലൊരു വാര്‍ത്തയാണ് ജസോലയിലെ ജാമിയ സഹകരണബാങ്കില്‍ നിന്ന് എത്തിയത്. ജോലി സംബന്ധമായ അത്യാവശ്യത്തിന് ഗോവയില്‍ പോകാന്‍ പണത്തിനായാണ് ഇംത്യാസ് എന്നയാള്‍ ബാങ്കിലെത്തിയത്. അഞ്ചുമണിക്കൂര്‍ വരിയില്‍ നിന്ന് ബാങ്കില്‍ എത്തിയപ്പോള്‍ അധികൃതരുടെ മറുപടി  ഞെട്ടിക്കുന്നതായിരുന്നു. 20, 000 രൂപ ആവശ്യപ്പെട്ട ഇംത്യാസിനോട് ആവശ്യത്തിന് പുതിയ നോട്ടുകള്‍ ഇല്ലെന്നായിരുന്നു ബാങ്ക് അധികൃതരുടെ മറുപടി.
 
എന്നാല്‍, പണം ലഭിച്ചില്ലെങ്കില്‍ തന്റെ യാത്ര മുടങ്ങുമെന്ന് ഇംത്യാസ് ബന്ധപ്പെട്ടവരെ അറിയിച്ചു. ഇതിനെ തുടര്‍ന്ന് നോട്ടിന് പകരം 20, 000 രൂപയുടെ നാണയ പാക്കറ്റുകള്‍ നല്കാമെന്ന് ബാങ്ക് അധികൃതര്‍ അറിയിക്കുകയായിരുന്നു. അധികൃതരുടെ നിര്‍ദ്ദേശം സ്വീകരിച്ച ഇംത്യാസിന് 15 കിലോയോളം തൂക്കമുള്ള നാണയസഞ്ചിയാണ് ലഭിച്ചത്. പത്തുരൂപ നാണയങ്ങള്‍ ആയിരുന്നു ഇംത്യാസിന് ലഭിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മോദിയുടെ ‘നെഞ്ചില്‍’ ചവിട്ടി ജനം; ഗുജറാത്ത് കത്താനൊരുങ്ങുന്നു - ബിജെപിയുടെ ഗതി അധോഗതിയോ ? - കാരണം ഞെട്ടിക്കുന്നത്