തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പൂട്ടിയ സംസ്ഥാനത്തെ ബാറുകളും ബിയര്‍ വൈന്‍ പാര്‍ലറുകളും ഉടന്‍ പഴയ രീതിയിൽ പ്രവര്‍ത്തനം ആരംഭിക്കും. എക്‌സെസൈസ് വകുപ്പിന്റെ ശുപാര്‍ശയില്‍ ഇതുസംബധിച്ച് ഉടന്‍ തീരുമാനം ഉണ്ടാകും. പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ബാറുകളും ബിയര്‍ വൈൻ പാര്‍ലറുകളും തുറന്നുപ്രവർത്തിയ്ക്കുക..
മറ്റുപല സംസ്ഥാനങ്ങളിലും ബാറുകൾ നേരത്തെ തന്നെ പ്രവർത്തനം പുനരാരംഭിച്ചിരുന്നു. നിലവിൽ ബറുകളിൽ പാഴ്സാൽ കൗണ്ടറുകൾ വഴിയുള്ള വിൽപ്പന മാത്രമാണ് നടക്കുന്നത്. രാവിലെ ഒൻപതുമണി മുതൽ വൈകിട്ട് അഞ്ച് മണി വരെ മാത്രമാണ് ബാറുകളിലെ പാഴ്സൽ കൗണ്ടറുകൾ വഴി മദ്യം വിൽക്കാനാവുക. കള്ള് ഷാപ്പുകള്‍ രാവിലെ എട്ട് മുതല്‍ വൈകീട്ട് ഏഴ് വരെയാണ് പ്രവര്‍ത്തിക്കുന്നത്
സംസ്ഥാനത്ത് ബിവറേജസ് ഔട്ട്‌ലറ്റുകള്‍ വഴിയുള്ള മദ്യവില്‍പ്പന സമയവും പുനഃക്രമീകരിച്ചിരുന്നു. രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് ഏഴ് വരെയാണ് മദ്യവില്‍പ്പന. നേരത്തെ ഇത് അഞ്ച് മണി വരെയായിരുന്നു. ബെവ്‌ക്യൂ ആപ്പ് വഴി മദ്യം ഓര്‍ഡര്‍ ചെയ്യുന്നതിനുള്ള മൂന്ന് ദിവസത്തെ വ്യവസ്ഥയും ഒഴിവാക്കി. നിലവിൽ എല്ലാദിവസവും മദ്യം ഓർഡർ ചെയ്യാൻ സാധിയ്ക്കും.