Webdunia - Bharat's app for daily news and videos

Install App

ഗുജറാത്ത് കലാപത്തിൽ വിഎച്ച്പിക്ക് വലിയ പങ്ക്, മോദി നേരിട്ട് തന്നെ ഇടപെട്ടു: വിവാദമായി ബിബിസിയുടെ പുതിയ ഡോക്യുമെൻ്ററി

Webdunia
വെള്ളി, 20 ജനുവരി 2023 (15:05 IST)
ഗുജറാത്തിൽ നടന്ന കലാപങ്ങളിലും കൂട്ടക്കൊലപാതകങ്ങളിലും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പങ്കുണ്ടെന്ന് കാണിച്ച് കൊണ്ടുള്ള ബിബിസി ഡോക്യുമെൻ്ററിയ്ക്ക് മേൽ വിവാദം കത്തുന്നു. ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ എന്ന ഡോക്യുമെൻ്ററിയുടെ ആദ്യ ഭാഗമാണ് ബിബിസി ഇപ്പോൾ സംപ്രേക്ഷണം ചെയ്തിരിക്കുന്നത്.
 
2002ൽ നടന്ന ഗുജറാത്ത് കലാപത്തെ പറ്റി ബ്രിട്ടീഷ് സർക്കാർ നടത്തിയ അന്വേഷണ റിപ്പോർട്ടിലെ വിവരങ്ങൾ ഇക്കാലമത്രയും പുറത്തുവിട്ടിരുന്നില്ല. ഈ വിവരങ്ങളാണ് സംപ്രേക്ഷണം ചെയ്യുന്നതെന്ന് ബിബിസി അറിയിച്ചു. മുസ്ലീങ്ങളെ ഉന്മൂലനം ചെയ്യാനുള്ള വ്യക്തമായ പദ്ധതി തയ്യാറാക്കിയായിരുന്നു കലാപം നടന്നതെന്ന് ഡോക്യുമെൻ്ററിയിൽ പറയുന്നു.
 
ചാനലുകൾ റിപ്പോർട്ട് ചെയ്തതിനേക്കാൾ ഭീകരമായ അക്രമമാണ് ഗുജറാത്തിൽ നടന്നത്.മുസ്ലീം സ്ത്രീകളെ തിരഞ്ഞ് പിടിച്ചാണ് ബലാത്സംഗം നടത്തിയത്. ഹിന്ദു മേഖലകളിൽ നിന്നും മുസ്ലീങ്ങളെ ഒഴിവാക്കുകയായിരുന്നു ലക്ഷ്യം. കലാപത്തിൽ വിഎച്ച്പിക്ക് വലിയ പങ്കുണ്ട്. പോലീസിനെ പിൻവലിക്കുന്നതിലും തീവ്ര ഹിന്ദുത്വക്കാരെ നിശബ്ദമായി പ്രോത്സാഹിപ്പിക്കുന്നതിലും മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദി സജീവമായ പങ്ക് വഹിച്ചുവെന്നും ബിബിസി ഡോക്യുമെൻ്ററിയിൽ പറയുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

എന്തുകൊണ്ട് ബിജെപിക്കെതിരെ മത്സരിക്കുന്നില്ല, കാരണം തുറന്ന് പറഞ്ഞ് പ്രിയങ്ക ഗാന്ധി

തൃശൂർ. പ്രവാസിയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കണ്ണർ സ്വദേശി പോലീസ് പിടിയിലായി

ഹോസ്റ്റലിൽ വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ

മദ്യലഹരിയിൽ ട്രാൻസ് ഫോമറിൽ കയറിയ ആൾ വൈദ്യുതാഘാതമേറ്റു മരിച്ചു

ഇടുക്കി, കോട്ടയം,പത്തനംതിട്ട ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്, അതിതീവ്ര മഴ നാളെയും തുടരും

അടുത്ത ലേഖനം
Show comments